അജ്മാനിലുണ്ട് കൊച്ചിയിലെ ‘കുടുംബശ്രീ’
text_fieldsഡി.പി. വേൾഡ് കൊച്ചിയിലെ വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ നിർമിക്കുന്ന സമയം. രാപക ൽ നീളുന്ന ജോലിയിൽ ഏറ്റവും ബുദ്ധിമുട്ടിയിരുന്നത് അവിടുത്തെ ക്രെയിനുകളായിരുന്നു. കുനിഞ്ഞും നിവർന്നും അവയുടെ ഹൈഡ്രോളിക് സിലിണ്ടറുകൾ അടിക്കടി തേഞ്ഞു കൊണ്ടിരുന്നു. ഇവ ശരിയാക്കിയെടുക്കണമെങ്കിൽ അസാധ്യ കഴിവ് വേണം. തലമുടിനാരിെൻറ പകുതി വലിപ്പ ത്തിൽ പോലും അളവ് തെറ്റിയാൽ പണി പാളും. ഇൗ ജോലി കൃത്യമായി ചെയ്തിരുന്നത് ഒരു പള്ളുരു ത്തിക്കാരിയായിരുന്നു. എഞ്ചിനീയറിങ് എന്താണെന്നുപോലും അറിയാത്ത ഒരു യുവതി. വിദ്യാ ഭ്യാസം പ്രീഡിഗ്രി. രണ്ട് പെൺകുട്ടികളും ഭർത്താവുമടങ്ങുന്ന കുടുംബത്തിന് താങ്ങാകാ ൻ കച്ചകെട്ടിയിറങ്ങിയ ലിസി ഡിസിൽവ.
മികച്ച പ്ലംബിങ് ജോലിക്കാരനായിരുന്നു ഭർത്താവ് ഷാജി ഡിസിൽവ. എന്നാൽ ബൈക്കപകടത്തിൽ രണ്ട് കാലിനും പരിക്കേറ്റതോടെ കുറേ നാൾ പഴയപോലെ ജോലി എടുക്കാനാവാത്ത സ്ഥിതിയായി. ഇതോെടയാണ് കുടുംബഭാരം ലിസി കൂടി ചുമലിലേറ്റിയത്. സ്വന്തമായി അധ്വാനിച്ച് സമ്പാദിക്കണമെന്ന സാഹചര്യം വന്നപ്പോൾ എഞ്ചിനീയറിങ് കമ്പനിയിൽ ജോലിക്ക് കയറിയതാണ്. എട്ട് വർഷം കഴിഞ്ഞ് അവിടെ നിന്ന് പടിയിറങ്ങുേമ്പാൾ സ്വന്തമായി ബിസിനസ് എന്നതായി ലക്ഷ്യം. അങ്ങനെ കാറ്ററിങ് തുടങ്ങി. പുലർച്ചെ മുതൽ പാതിരാത്രി വരെ ജോലി. പ്രദേശത്തെ മികച്ച രുചികളുടെ അവകാശം സ്വന്തം പേരിൽ പതിച്ചു കിട്ടിയപ്പോഴേക്കും ആരോഗ്യം അതിെൻറ വഴിക്കുപോയി.
അതോടെ അടുപ്പ് അണച്ചു. അടുത്ത ഉൗഴം കിറ്റക്സിലായിരുന്നു. വിവിധ തരത്തിലുള്ള വസ്ത്രങ്ങൾ നിർമ്മിക്കുന്ന വിധം ഞൊടിയിടയിൽ പഠിച്ചെടുത്ത് അവിടെ സൂപ്പർവൈസർ തസ്തികയിലെത്തി. പക്ഷേ ഗതികേട് പൊടിയുടെ രൂപത്തിൽ വീണ്ടും വന്നു. അലർജിയിൽ ആളില്ലാതാകുമെന്ന് വന്നേതാടെ അതും അവസാനിപ്പിച്ചു. വീണ്ടും കാറ്ററിങ്. അതിനിടെയാണ് കൊച്ചി മെേട്രായുടെ ഉദയം. മെട്രോയുടെ ഹൗസ്കീപ്പിങ് ജോലികൾ കുടുംബശ്രീയെയാണ് ഏൽപിച്ചത്. സജീവ കുടുംബശ്രീ പ്രവർത്തകയായിരുന്ന ലിസി ഹൗസ്കീപ്പിങ് പഠിക്കാൻ തീരുമാനിച്ചു. നാൽപതാം വയസിൽ രാജഗിരി കോളജിൽ പഠനവും തുടങ്ങി. ഉന്നത നിലയിൽ പാസായി. കുടുംബശ്രീയിലൂടെ അഭിമാനമെന്ന നിലയിൽ ലിസിയുടെ കഥ തദ്ദേശസ്വയംഭരണവകുപ്പിെൻറ ഒൗദ്യോഗിക വെബ്സൈറ്റിൽ വരെ പ്രസിദ്ധീകരിച്ചിരുന്നു. എങ്കിലും മെട്രോയിലെ ജോലിയെന്ന മോഹം പൂവണിഞ്ഞില്ല.
സ്വീപ്പറുടെ ജോലിക്ക് ബാങ്ക് ടെസ്റ്റിനെ വെല്ലുന്ന ചോദ്യങ്ങൾ ചോദിച്ച് കൊച്ചി മെട്രോ ലിസിയുടെ മോഹങ്ങൾ പാളം തെറ്റിച്ചു. പിന്നീട് അബാദ് ഗ്രൂപ്പിനൊപ്പം ചേർന്നു. ഗോശ്രീ പാലത്തിനടുത്ത് ടാറ്റ നിർമ്മിച്ച തീർഥം ഫ്ലാറ്റ് സമുഛയങ്ങൾ സംരക്ഷിക്കാനായിരുന്നു നിയോഗം. ഒരു വർഷത്തിന് ശേഷം കൊച്ചി യാട്ട് ക്ലബിലേക്ക് മാറി. ഒാരോ വർഷവും കരാർ അവസാനിക്കുന്നതോടെ പുതിയ ജോലി തേടേണ്ടി വരുന്ന സ്ഥിതി. ബികോം അവസാന വർഷ വിദ്യാത്ഥിനിയായ സ്നൂപയും പത്താംക്ലാസ് വിദ്യാർത്ഥിനി ഫിയോണയും പഠിച്ചു വളരുന്നതിനൊപ്പം ചെലവുകളും കൂടിയതോടെ ലിസി യു.എ.ഇയിലേക്ക് എത്താൻ ശ്രമം തുടങ്ങി. എഞ്ചിനീയറിങ് മുതൽ കാറ്ററിങും ഹൗസ്കീപ്പിങും തയ്യലും വരെ നീളുന്ന ലിസിയുടെ കഴിവുകൾ കണ്ടറിഞ്ഞ അജ്മാൻ ബ്ലൂമിങ്ടൺ അക്കാദമി ലിസിയെ ജോലിക്കെടുത്തു. പകൽ സ്കൂളിലെ ഹൗസ്കീപ്പിങ് ജോലിയും രാത്രി താമസസ്ഥലത്ത് തയ്യലുമായി ലിസി വീണ്ടും മുന്നോട്ട്.

കൈപുണ്യത്തില്‍ വേവിച്ച കവിതകളുമായി ശാലിനി
അടുക്കളയിലെ കൈപുണ്യത്തില്‍ വേവിച്ച കവിതകളുമായി ഒരു ഹോട്ടല്‍ നടത്തിപ്പുകാരിയുണ്ട് ഷാര്‍ജയില്‍. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശാലിനി ദേവാനന്ദ്. പൊതുവെ സ്ത്രീകളാരും കച്ചവടത്തിനായി ഇറങ്ങി ചെല്ലാത്ത ഷാർജ നാഷണൽ പെയിൻറിനടുത്ത് വ്യാവസായിക മേഖല 11 ൽ ‘അൽ കൂഫ’ എന്ന ഹോട്ടലിെൻറ നടത്തിപ്പുകാരിയാണിവര്. ഭക്ഷണ ശാലയിലെ വിഭവങ്ങൾ പോലെ പുതുമയുള്ള വാക്കുകളുമായി കവിതകൾക്ക് മനോഹരമായ രുചിക്കൂട്ടൊരുക്കുന്നു ഇവർ. മലയാളത്തിലെ പുതുതലമുറ കവികളിൽ ശ്രദ്ധേയയാണ് ശാലിനി. 17 വര്‍ഷം തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ ഹോട്ടൽ നടത്തിയിരുന്ന ശാലിനി ഒന്നര വർഷം മുമ്പാണ് ഷാർജയിലെത്തിയത്. ഹോട്ടല്‍ നടത്തിപ്പുകാരിയും പ്രധാന പാചകക്കാരിയും അവര്‍ തന്നെ. തിരുവനന്തപുരത്തെ ഭക്ഷണ ശാലയില്‍ പകലന്തിയോളം പണിയെടുക്കുമ്പോഴും ഉള്ളില്‍ കനലായി എരിയുന്ന ജീവിത യാഥാര്ത്യങ്ങള് കടലാസുകളിലെഴുതി സൂക്ഷിക്കും. ജീവിതം പറയുന്നതും നിത്യ ജീവിതത്തിലെ കാഴ്ചകളുമാണ് വരികളിലുള്ളത്. കടയില്‍ വന്നിരുന്ന ചില സുഹൃത്തുക്കളാണ് ശാലിനിയുടെ എഴുത്ത് കണ്ടെടുത്തത്. കുട്ടിക്കാലം മുതലേ കൂടെ കൂട്ടിയ കവിതങ്ങള്‍ നാല് സമാഹാരങ്ങളായി പ്രസിദ്ധീകരിച്ചു. ഒടുവിലത്തെ പുസ്തകം ഇക്കഴിഞ്ഞ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് പ്രകാശനം ചെയ്തത്. പ്രവാസ ലോകത്തേക്ക് പറിച്ചു നട്ട ശേഷം ആദ്യത്തെ പുസ്തകം. ഓർമ്മവെച്ച നാൾ മുതലേ എഴുത്തില്‍ കഴിവ് തെളിയിച്ചിരുന്നെങ്കിലും ‘ചമന്തി അരക്കാന്‍’ പോലും അറിയാത്ത തന്നെ തിരുവനന്തപുരത്തെ ഭക്ഷണ ശാല നടത്തിപ്പുകാരിയാക്കിയത് ജീവിത സാഹചര്യമായിരുന്നുവെന്ന് ശാലിനി പറയുന്നു.
എഴുത്തുകാരി എന്ന വിശേഷണത്തോടാണ് ഏറെ പ്രിയം. അത്രമേല്‍ എഴുത്തിനെ ഈ സ്ത്രീ നെഞ്ചോട് ചേര്‍ക്കുന്നു. നെല്ലിമൂട് സെൻറ് ക്രിസോംസ്റ്റംസ് കോണ്‍വെൻറ് സ്കൂളിലാണ് പഠിച്ചത്. പത്താം തരത്തില്‍ 80 ശതമാനം മാര്‍ക്ക് വാങ്ങി. പ്രീഡിഗ്രിക്കുശേഷം സഹകരണ വിദ്യാഭ്യാസത്തില്‍ ഡിപ്ലോമ നേടി. പ്രണയിച്ചായിരുന്നു വിവാഹം. വിവാഹ ശേഷം ജീവിത ഭാരം കൂടി. രണ്ടറ്റവും കൂട്ടിമുട്ടാതെ വന്നപ്പോഴാണ് 18 വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനില്‍ റിസര്‍വ് ബാങ്കിെൻറ പുറകുവശത്തെ പുറമ്പോക്ക് ഭൂമിയില്‍ ഹോട്ടല്‍ തുടങ്ങിയത്. ‘ചേച്ചിയുടെ കട’ എന്നാണ് പേരില്ലാത്ത ഈ ഭക്ഷണ ശാല അറിയപ്പെട്ടിരുന്നത്. ഏറെ ഇഷ്ടം മാധവിക്കുട്ടിയുടെ കവിതകള്‍ വായിക്കാനാണ്. കൃഷ്ണനെയും അല്ലാഹുവിനെയും ഇഷ്ടപ്പെടുന്ന ആ എഴുത്തില്‍ പലപ്പോഴും അകപ്പെട്ടു പോയിട്ടുണ്ട്. 2009ൽ ആദ്യ പുസ്തകം ‘ഇലച്ചാർത്ത്’ പ്രസിദ്ധീകരിച്ചത്. ഒ.എന്‍.വി കുറുപ്പാണ് ഈ കവിതാസമാഹാരത്തിന് അവതാരിക എഴുതിയത്. വി.എസ്. അച്യുതാനന്ദനാണ് പ്രകാശനം ചെയ്തത്. 2011 ല്‍ രണ്ടാമത്തെ പുസ്തകം ‘മഴനാരുകള്‍’ സുഗതകുമാരി ടീച്ചറുടെ അവതാരികയില്‍ ചിന്ത പബ്ലിക്കേഷനും പുറത്തിറക്കി. മൂന്നാമത്തെ പുസ്തകത്തിന്റെ ആമുഖം എം.ടിയെ കൊണ്ട് എഴുതിപ്പിക്കണമെന്ന അതിയായ ആഗ്രഹം വെച്ച് ശാലിനി എം.ടി വാസുദേവന്‍ നായര്‍ക്കു കത്തെഴുതി.
വലിയ വിദ്യാഭ്യാസ യോഗ്യതയോ പകലന്തിയോളം ഉള്ള ജോലിക്കിടെ മതിയായ വായനക്കുള്ള സമയമോ ലഭിക്കാത്ത ഒരാളാണ് താനെന്ന് പറഞ്ഞ ശാലിനി ഈ പുസ്തകം തെൻറ ജീവിതാനുഭവങ്ങളാണെന്നാണ് എം.ടി ക്കുള്ള കത്തില്‍ ചൂണ്ടിക്കാട്ടിയത്. കവിതകള്‍ ഇഷ്ടമായാല്‍ അവതാരിക കുറിപ്പ് എഴുതി അനുഗ്രഹിക്കണമെന്ന അപേക്ഷക്ക് മുന്നില്‍ ആറ് മാസങ്ങള്‍ കഴിഞ്ഞെ വായന നടക്കൂവെന്ന എം. ടിയുടെ മറുപടിയാണ് ആദ്യം കിട്ടിയത്. എന്നാല്‍ നാലുമാസം കഴിഞ്ഞപ്പോള്‍ അവതാരിക തപാലിൽ എത്തി. െതാട്ടുപിന്നാൈല ബേക്കറി ജംഗ്ഷനിലെ ഹോട്ടലിലേക്ക് ശാലിനിയെയും തേടി എം.ടി. നേരിെട്ടത്തി. പുസ്തകത്തിന് ‘അക്ഷരത്തുട്ടുകള്‍’ എന്ന പേരിട്ടതും എം.ടി തന്നെ. പ്രകൃതിയും പ്രണയവും നിറഞ്ഞു നിൽക്കുന്ന ‘ഏകാതാരകം’ എന്ന നാലാമത് കവിതാ സമാഹാരമാണ് ഈയിടെ ഷാർജ പുസ്തകോത്സവത്തിൽ പുറത്തിറക്കിയത്. രാവിലെ ആറ് മുതൽ രാത്രി 12 വരെയാണ് ശാലിനി ഷാർജയിലെ റെസ്റ്റോറൻറിൽ ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ദേവാനന്ദും മക്കളായ ഗ്രീഷ്മയും ഗൗരിയും അടങ്ങുന്നതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
