ഷാർജയിലെ മ്യൂസിയങ്ങളിൽ വയോധികർക്ക് പ്രവേശനം സൗജന്യം
text_fieldsഷാർജ: ഷാർജയിലെ മ്യൂസിയങ്ങളിൽ പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കും വയോധികർക് കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ. ഷാർജ ഉപഭരണാധികാരിയും എക്സിക്യൂട്ടിവ് കൗൺസിൽ ഡപ്യൂട്ടി ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സലീം അൽ ഖാസിമിയുടെ അധ്യക്ഷതയിൽ റൂളേഴ്സ് ഓഫിസിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. ഷാർജ അന്താരാഷ്ട്ര വിമാനതാവളത്തിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും സേവനങ്ങൾക്കുമായി ഷാർജ ഡിപാർട്ട്മെൻറ് സിവിൽ ഏവിയേഷൻ സമർപ്പിച്ച നിരവധി നിർദേശങ്ങൾ കൗൺസിൽ സ്വീകരിച്ചു.
ഷാർജ എയർപോർട്ടിൽ യാത്രക്കാർക്കും കാർഗോ ട്രാഫിക് വികസനത്തിനും എല്ലാ ലോജിസ്റ്റിക് സേവനങ്ങൾക്കും പിന്തുണ നൽകുമെന്നും ചെയർമാൻ ശൈഖ് ഖാലിദ് ബിൻ ഇസാം അൽ ഖാസിമി പറഞ്ഞു. യൂണിവേഴ്സിറ്റി, കോളേജ്, ടെക്നിക്കൽ ഇൻസ്റ്റിട്യൂട്ട്, ഹൈസ്കൂൾ പഠനം കഴിഞ്ഞവരെ പുനരധിവസിപ്പിക്കുന്നതിനും, തൊഴിലുമായി ബന്ധപ്പെട്ട ശാസ്ത്രീയ വൈദഗ്ധ്യം ലഭ്യമാക്കുന്നതിനുള്ള പരിപാടികളും തയാറാക്കുമെന്ന് ഷാർജ ഡയറക്ടറേറ്റ് ഓഫ് ഹ്യൂമൻ റിസോഴ്സസ് ചെയർമാൻ ഡോ. താരിഖ് സുൽത്താൻ ബിൻ ഖാദിം പറ
ഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
