യു.എ.ഇയിൽ സർക്കാർ-സ്വകാര്യ മേഖല പൊതു അവധികൾ ഏകീകരിച്ചു
text_fieldsഇൗദുൽ ഫിത്വ്ർ, ഇൗദുൽ അദ്ഹ, ഗ്രിഗോറിയൻ^ഇസ്ലാമിക കലണ്ടർ പുതുവർഷം, സ്മരണദിന ം, ദേശീയദിനം എന്നീ അവസരങ്ങളിലാണ് പൊതു അവധി
അബൂദബി: സർക്കാർ^സ്വകാര്യ മേഖല അവ ധി ഏകീകരണത്തിന് യു.എ.ഇ മന്ത്രിസഭ അനുമതി നൽകി. 2019^2020 മുതൽ സർക്കാർ മേഖലയിലുള്ള പൊതു അവധികളെല്ലാം സ്വകാര്യ മേഖലയിലും ലഭിക്കും. ഇരു മേഖലകളിലും സന്തുലിതത്വം നേടുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥയെ പിന്തുണക്കുന്നതിനുമാണ് പുതിയ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. 2019^2020 വർഷത്തെ പൊതു അവധികളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇൗദുൽ ഫിത്വ്ർ (റമദാൻ 29^ശവ്വാൽ മൂന്ന്), അറഫ ദിനവും ഇൗദുൽ അദ്ഹയും (ദുൽഹജ്ജ് ഒമ്പത്-12), ഗ്രിഗോറിയൻ കലണ്ടർ പ്രകാരമുള്ള പുതുവർഷം (ജനുവരി ഒന്ന്), ഇസ്ലാമിക കലണ്ടർ പ്രകാരമുള്ള പുതുവർഷം (മുഹറം ഒന്ന്/ആഗസ്റ്റ് 23), സ്മരണദിനം (ഡിസംബർ ഒന്ന്), ദേശീയദിനം (ഡിസംബർ രണ്ട്, മൂന്ന്) തുടങ്ങിയ അവസരങ്ങളിലായിരിക്കും ഇൗ വർഷത്തെ പൊതു അവധികൾ. സ്മരണദിന അവധി ഡിസംബർ ഒന്നിനും ദേശീയദിന അവധികൾ ഡിസംബർ രണ്ട്, മൂന്ന് തീയതികളിലും ആയതിനാൽ അവ ഒന്നിച്ച് ലഭിക്കും. ഇൗ വർഷം ഡിസംബർ ഒന്ന് ഞായറാഴ്ചയായതിനാൽ വാരാന്ത്യ അവധികൾ കൂടി ചേർത്ത് പൊതു മേഖലയിലുള്ളവർക്ക് അഞ്ച് ദിവസം ലഭിക്കും. അതേസമയം, ഇസ്ലാമിക കലണ്ടർ പ്രകാരമുള്ള പുതുവർഷ അവധിയായി പ്രഖ്യാപിച്ച ആഗസ്റ്റ് 23 പൊതു മേഖലയിലും സ്വകാര്യ മേഖലയിലും വാരാന്ത്യ അവധിയായ വെള്ളിയാഴ്ചയാണ് ഇൗ വർഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
