പാചക കൈപ്പുണ്യത്തിെൻറ ഉത്സവത്തിന് ഇന്ന് പാലുകാച്ചൽ
text_fieldsഷാർജ: ലോകത്തെ ഏറ്റവും വലിയ പാചക വിദഗ്ധ മത്സരവും പ്രദർശനവും ഷാർജ എക്സ്പോ സെ ൻററിൽ ഇന്നാരംഭിക്കും. എമിറേറ്റസ് കൾനറി ഗിൽഡിെൻറ ആഭിമുഖ്യത്തിൽ ഒരുക്കുന്ന എക്സ്പോ കൾനയർ2019 പരിപാടി ബുധനാഴ്ച വരെ തുടരം. എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി എട്ടു മണി വരെയാണ് പ്രവേശന സമയം. മത്സരത്തിനു പുറമെ പ്രദർശനം, പരിശീലനം, വിഭവങ്ങൾ രുചിക്കാൻ അവസരം എന്നിവയുമുണ്ടാവും. പാചകം, വിളമ്പുന്ന രീതികൾ, ആതിഥ്യമര്യാദ, ടൂറിസം സാധ്യതകൾ തുടങ്ങിയവ വിഷയങ്ങൾ ചർച്ച ചെയ്യും.
ബേക്കറി ഉപകരണങ്ങൾ, മധുര പലഹാരങ്ങൾ തയ്യാറാക്കാൻ ആവശ്യമായ വസ്തുക്കൾ, പാചക ഉപകരണങ്ങൾ, ഇറച്ചി^മീൻ, പഴം^പച്ചക്കറി, പാലുൽപന്നങ്ങൾ തുടങ്ങി ആഹാര മേഖലയിലെ വിവിഭ വിഭാഗങ്ങളിലെ വിതരണക്കാർ ഒരുക്കുന്ന പ്രദർശനവും നടക്കും. പാചകത്തിൽ താൽപര്യമുള്ളവർക്കെല്ലാം മേളയോടനുബന്ധിച്ച് ഷെഫ് ഇൻറർനാഷനൽ സെൻറർ, എമിറേറ്റ്സ് അക്കാദമി ഒാഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ്, ഇൻറർനാഷനൽ സെൻറർ ഫോർ കൾനറി ആർട്സ്, റിച്ച്മോണ്ടേ മാസ്റ്റർ ബേക്കർ എന്നീ സ്ഥാപനങ്ങൾ നടത്തുന്ന പരിശീലന ക്ലാസുകളിൽ സൗജന്യമായി പെങ്കടുക്കാനാവും.
www.expoculinaire.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
