സ്പെഷൽ ഒളിമ്പിക്സ്: ദീപശിഖ തെളിഞ്ഞു; പ്രയാണം ഇന്ന് തുടങ്ങും
text_fieldsഅബൂദബി: അബൂദബി ഫൗണ്ടേഴ്സ് മെമോറിയലിൽ നടന്ന വർണാഭമായ പരിപാടിയിൽ സ്പെഷൽ ഒ ളിമ്പിക്സ് വേൾഡ് ഗെയിംസിെൻറ ദീപശിഖക്ക് തിരിതെളിയിച്ചു. ദീപശിഖ പ്രയാണം തിങ്ക ളാഴ്ച ഫുജൈറയിൽനിന്ന് ആരംഭിക്കും. ഇതിനായി ദീപശിഖ ഫുജൈറയിലേക്ക് കൊണ്ടുപോയി. ഏ ഴ് എമിറേറ്റുകളിലൂടെയും കടന്നുേപാകുന്ന പ്രയാണം മാർച്ച് 14ന് ശൈഖ് സായിദ് സ്പോർട്സ് സിറ്റിയിലെ ഉദ്ഘാടന വേദിയിൽ സമാപിക്കും. ഫെബ്രുവരി 28നാണ് സ്പെഷൽ ഒളിമ്പിക്സ് ജ്വാല ഏതൻസിൽനിന്ന് അബൂദബിയിലെത്തിച്ചത്.
കോർണിഷ് ബ്രേക്വാട്ടറിലൂടെ 12 ബോട്ട് വ്യൂഹത്തിെൻറ അകമ്പടിയിൽ വഹിച്ച ശേഷമാണ് ദീപശിഖ ഫൗണ്ടേഴ്സ് മെമോറിയലിൽ എത്തിച്ചത്. അബൂദബി നാഷനൽ ഒായിൽ കമ്പനിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വളണ്ടിയർമാരും സംഘാടകരും കായികതാരങ്ങളും ഉൾപ്പെടെ ആയിരങ്ങൾ ദീപശിഖയെ വരവേറ്റു. കൂടുതൽ ഉൾക്കൊള്ളാനാവുന്ന സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള നമ്മുടെ ഉത്തരവാദിത്വത്തെ ശക്തമായും സമയോചിതമായും ഒാർമിക്കുന്നതാണ് ദീപശിഖ പ്രയാണമെന്ന് ചടങ്ങിൽ സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. സുൽത്താൻ ആൽ ജാബിർ പറഞ്ഞു.
ഫുജൈറയിലെ വാദി അൽ വുറയ്യയിൽനിന്ന് തുടങ്ങുന്ന ദീപശിഖ പ്രയാണം റാസൽഖൈമ, ഉമ്മുൽഖുവൈൻ, അജ്മാൻ, ഷാർജ എമിേററ്റുകളിലൂടെ കടന്നുപോകും. ഫുജൈറ കോട്ട, റാസൽഖൈമ ജെബൽ ജെയ്സ്, അൽ മജാസ് വാട്ടർ ഫ്രൻറ്, ഷാർജ അൽ തിഖ ക്ലബ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോകും. ദുബൈ ബുർജ് അൽ അറബ്, ദുബൈ ഫ്രെയിം, അൽ സീഫ് വില്ലേജ്, അറ്റ്ലാൻറിസ് ഹോട്ടൽ തുടങ്ങിയവ ദീപശിഖ പ്രയാണത്തിന് സാക്ഷ്യം വഹിക്കും. പ്രയാണത്തിെൻറ ഭാഗമായി മാർച്ച് പത്തിന് ബുർജ് പാർക്കിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കും. ഇവിടെനിന്ന് അൽെഎനിലേക്കും അൽ ദഫ്റയിലേക്കും കൊണ്ടുപോയ ശേഷമാണ് ഉദ്ഘാടന വേദിയിലെത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
