ഖോര്ഫക്കാന് റോഡ് ഏപ്രിലില്‍ പൂര്‍ണമായും തുറക്കും
text_fieldsഷാര്‍ജ: ഒരു റോഡ് കൊണ്ട് ഷാര്‍ജ എഴുതാന്‍ പോകുന്നത് ആയിരത്തൊന്ന് രാവുകളെക്കാള്‍ വ്യ ാപ്തിയുള്ള കഥയാണ്. വീണ് കിട്ടുന്ന അവധി, യാത്ര കൊണ്ട് സഫലീകരിക്കുവാനുള്ള അസുലഭ അവ സരമാണ് ഏപ്രിലില്‍ തുറക്കുന്ന ഖോര്ഫക്കാന് റോഡിലൂടെ യു.എ.ഇ നിവാസികൾക്കും സന്ദർശ കർക്കും ലഭിക്കാന്‍ പോകുന്നത്. കൂറ്റന്‍ പര്‍വ്വത നിരകള്ക്കുള്ളിലൂടെ അണക്കെട്ടിനെ തൊട്ടുരുമി, കാര്‍ഷിക മേഖലയെ പുണര്‍ന്ന്, ക്ഷീരമേഖലയെ തലോടി കടന്ന് പോകുന്ന ഇത്തരമൊരു പാത ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യത്തേതാണ്. ഫുജൈറ^-മസാഫി റോഡിലെ ദഫ്തയില്‍ നിന്ന് ആരംഭിച്ച് സീഷ് റൗണ്ടെബൗട്ടില്‍ എത്തി ചേരുന്ന റോഡ് അദ്ഭുത കാഴ്ച്ചകളുടെ കലവറയാണ്. വീഡിയോ ഗെയിമുകളിലും ഹോളിവുഡ് സിനിമകളിലും കണ്ട് പരിചയിച്ച വിസ്മയ പാതകളെ കവച്ച് വെക്കുന്ന ശൈലിയിലാണ് പാത ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക ഭൂപടത്തിനോടൊപ്പം തന്നെ വിനോദ സഞ്ചാര ഭൂപടത്തില്‍ തങ്കലിപികളാല്‍ ഈ പാതയുടെ നാമവും കുറിക്കപ്പെടുമെന്ന ശുഭപ്രതീക്ഷയിലാണ് ഷാര്‍ജ.
പാതയുടെ ഉദ്ഘാടന ദിവസം പ്രദേശത്തിെൻറ പ്രത്യേകതയും റോഡിെൻറ ആവശ്യകതയും എത്രത്തോളം പ്രാധാന്യം അര്ഹിക്കുന്നതാണെന്നതിനെ കുറിച്ച് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമി എടുത്തു പറഞ്ഞിരുന്നു. 550 കോടി ദിര്‍ഹം ചിലവിട്ട് ഒരുക്കുന്ന പാതയില്‍ അഞ്ച് വിസ്മയ തുരങ്കങ്ങളുണ്ട്. 1.3 കിലോമീറ്റര്‍ ദൂരമുള്ള റൂഹ് ഭൂഗര്‍ഭ പാതയാണ് ദഫ്തയില്‍ നിന്ന് പോകുന്നവരെ ആദ്യം എതിരേല്ക്കുക. ഈ തുരങ്കത്തിെൻറ വലത് വശത്താണ് സന്ദര്‍ശകരുടെ ഹരവും നീര്‍ച്ചാലുകളുടെ വരവുമായ വാദി സീഷ്. രണ്ടാമത് 900 മീറ്റര്‍ നീളമുള്ള അല്‍ ഗസീര്‍ തുരങ്കവും മൂന്നാമത് 2.700 കിലോമീറ്റർ ദൂരമുള്ള അല്‍ സിദ്റ് തുരങ്കവുമാണ്. ഇവയുടെ പാര്‍ശ്വങ്ങളില്‍ കിടങ്ങുകളും കൊക്കരണികളും കാണാം. മലയാടുകളും അറബ്യേന്‍ വരയാടുകളും മേയുന്ന താഴ്വരകളുമുണ്ട്. 1.3 കിലോമീറ്റര്‍ ദൂരമുള്ള അല്‍ സഖാബ് തുരങ്കവും 300 മീറ്റർ ദൂരമുള്ള അവസാന തുരങ്കമായ അല്‍ സഹാ തുരങ്കവും കഴിഞ്ഞാല്‍ അല്‍ റഫീസ അണക്കെട്ട് കാണാം.
ഖോര്ഫക്കാന് മേഖലയിലെ തോട്ടങ്ങള്‍ക്ക് ഉണര്‍വ്വ് പകരുന്ന ഈ അണക്കെട്ട് ഭൂഗര്‍ഭ ജലത്തിെൻറ തോത് നിലനിറുത്തുന്നതിലും വലിയ പങ്ക് വഹിക്കുന്നുണ്ട്. കുടിവെള്ളത്തിനും ഇത് ഉപയോഗപ്പെടുത്താറുണ്ട്. പുതിയ പാത തുറക്കുന്നത്തോടെ റഫീസയിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് കൂടും. അണക്കെട്ടിനെ ചുറ്റി 10,684 ചതിരശ്ര മീറ്റര്‍ ചുറ്റളവില്‍ തീര്‍ത്തിരിക്കുന്ന ഉദ്യാനവും വിശ്രമ കേന്ദ്രവും ഉല്ലാസ തീരവും നടപ്പാതകളും ഏറെ കൗതുകം നിറഞ്ഞതാണ്. അണക്കെട്ടിലേക്ക് ഇറങ്ങാന്‍ തീര്‍ത്ത പടവുകളും അണക്കെട്ടില്‍ ബന്ധിച്ച് നിറുത്തിയ ചങ്ങാടവും മനോഹരമാണ്. വര്‍ണ പൂക്കളും ഒൗഷധ സസ്യങ്ങളും നിറഞ്ഞ് നില്ക്കുന്ന ഉദ്യാനത്തില്‍ ഷാര്‍ജയുടെ സാംസ്കാരിക വൈവിധ്യം വേറിട്ട് കാണാം. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും നമസ്ക്കരിക്കുവാനുള്ള പള്ളി, ശുചി മുറികള്‍, ലഘുഭക്ഷണ ശാല എന്നിവ ഇവിടെയുണ്ട്. യാത്രക്കാര്‍ക്ക് ചുറ്റിയടിക്കാനുള്ള ഇലക്ട്രിക് കാറുകളുമുണ്ട്.
അണക്കെട്ടിലൂടെ തുഴഞ്ഞ് തുഴഞ്ഞ് നടക്കാന്‍ നിരവധി ഓടങ്ങളുമുണ്ട്. വടക്കന്‍ മേഖലയില്‍ പെയ്യുന്ന മഴവെള്ളം ഒരു തുള്ളി പോലും പാഴാകാതെ അണക്കെട്ടിലേക്ക് കൊണ്ട് വരാനുള്ള എല്ലാസംവിധാനവും ഒരുക്കിയിട്ടുണ്ട്. ഷാര്‍ജക്കും ഖോര്‍ഫക്കാനും ഇടയിലെ ദൂരം കുറയുന്നതോടൊപ്പം ഖോര്ഫക്കാന് തുറമുഖത്തിെൻറയും വിനോദ മേഖലയുടെയും മുഖച്ഛായയും മാറും. എത്രത്തോളം സാങ്കേതിക വിദ്യയും മനുഷ്യാധ്വാനവും ഒരു മലയോര പാതക്ക് ആവശ്യമുണ്ട് എന്നത് സന്ദര്‍ശകര്‍ക്ക് നേരിട്ട് കണ്ട് വിലയിരുത്തുവാനായിട്ടാണ് പാതയുടെ ഉദ്ഘാടനം മാസങ്ങള്‍ക്ക് മുമ്പ് ശൈഖ് സുല്‍ത്താന്‍ നിര്‍വ്വഹിച്ചത്. ഷാര്‍ജയില്‍ നിന്നും മറ്റും സൗജന്യ ബസുകളാണ് ഇതിനായി ഏര്‍പ്പെടുത്തിയത്. പ്ലാസ്റ്റര്‍ ചെയ്യാത്ത കൂറ്റന്‍ ഗുഹക്കുള്ളിലൂടെ പോയ അനുഭവം മറക്കാന്‍ ജീവിതത്തിലൊരിക്കലും സാധിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
