കണ്ണൂരിലേക്ക് പറക്കാൻ ഇനി ഗോ എയറും
text_fieldsഅബൂദബി: സമയകൃത്യതയിലും യാത്രക്കാരുടെ സംതൃപ്തിയിലും മുൻനിരയിലുള്ള ഗോ എയർ ഇനി യു.എ.ഇയിൽ നിന്നുള്ള കണ്ണൂർ യാത്രക്കാർക്കാർക്കായി ആകാശം തുറക്കുന്നു. മാർച്ച് ഒന്നു മുതലാണ് ഗോ എയർ കണ്ണൂർ സർവീസ് ആരംഭിക്കുന്നത്. 435 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. 30 കിലോ സൗജന്യ ബാഗേജും അനുവദിക്കും. മാർച്ച് ഒന്നിന് രാത്രി 10.10ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 12.40ന് അബൂദബിയിൽ ലാൻറ് ചെയ്യും. തിങ്കൾ, ബുധൻ, വെള്ളി,ശനി ദിവസങ്ങളിലാണ് സർവീസ്. അബൂദബിയിൽ നിന്ന് മാർച്ച് രണ്ടു മുതൽ പുലർച്ചെ 1.40ന് പുറപ്പെടുന്ന വിമാനം രാവിലെ 7.10ന് കണ്ണൂരിലെത്തും. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. ഇൗ മാസം അവസാനം വേനൽകാല ഷെഡ്യൂൾ ആരംഭിക്കുന്നതോടെ സമയക്രമത്തിൽ മാറ്റമുണ്ടാവും.
യാത്രക്കാർക്ക് ഏറ്റവും അനുയോജ്യമായ സമയത്താണ് ഗോ എയർ ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. മാർച്ച് 31 മുതൽ ഒക്ടോബർ 25 വരെ രാത്രി 10.15ന് അബൂദബിയിൽ നിന്ന് പുറപ്പെടുന്ന വിമാനം 3.45ന് കണ്ണൂരിലിറങ്ങും. മാർച്ച് 31 മുതൽ ഒക്ടോബർ 25വരെ വൈകീട്ട് 6.45ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം 9.15ന് അബൂദബിയിൽ ലാൻറ് ചെയ്യും. ബുക്കിങ്ങിന് goair.in വെബ്സൈറ്റ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട ട്രാവൽ ഏജൻറുമായി ബന്ധപ്പെടാം. അബൂദബിയിലും അൻെഎനിലും സഫർ എമിറേറ്റ്സ് ട്രാവൽ ആൻറ് ടൂറിസം (0097124180841, 0097137800818) ദുബൈയിലും ഷാർജയിലും അൽ നബൂദ ട്രാവൽ ആൻറ് ടൂറിസം ഏജൻസീസ് (0097142112550),ഫുൈജറയിലും റാസൽഖൈമയിലും എ.ടി.എസ് ട്രാവൽ (0097192221561) എന്നിവിടങ്ങളിലും ബുക്കിങ് സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
