ഖാദർക്ക മടങ്ങുന്നു; ഒാർമകളുടെ ലോഞ്ചിലേറി...
text_fieldsപ്രവാസ ശേഷം മടങ്ങുന്ന ഒാരോ മലയാളിയെയും പോലെ തളിക്കുളത്തുകാരൻ അബ്ദുൽ ഖാദറും മടങ്ങിപ്പോവുകയാണ്. എന്നാൽ ഇത് വെറുമൊരു സാധാരണ പ്രവാസമോ മടക്കയാത്രയോ അല്ല. 52 വർഷം മുൻപ് വീടു വിട്ടിറങ്ങിയതാണീ മനുഷ്യൻ. ഖോർഫുക്കാൻ തീരത്ത് ലോഞ്ചിൽ വന്നണഞ്ഞ തലമുറയിലെ അവശേഷിക്കുന്ന മുഖങ്ങളിലൊരാൾ. 14 വർഷം മാത്രം പിറന്ന നാട്ടിൽ ജീവിച്ച, െഎക്യ അറബ് ഇമറാത്ത് രൂപം കൊള്ളും മുൻപേ ഇവിടെയെത്തി ഇൗ നാടിെൻറ ഉയർച്ചകളോരോന്നിനും സാക്ഷ്യംവഹിച്ചയാൾ......ഖാദർക്ക തിരിച്ചു പോകുേമ്പാൾ ഇന്ത്യൻ പ്രവാസ ചരിത്ര പുസ്തകത്തിലെ വലിയൊരധ്യായമാണ് പൂർത്തിയാവുന്നത്.
തൃശൂരിൽ നിന്ന് ബോംബേക്ക് 32 രൂപ ടിക്കറ്റ് നിരക്കുള്ളപ്പോഴാണ് തളിക്കുളം പുതിയ വീട്ടിലെ അബ്ദുൽ ഖാദർ യാത്ര പുറപ്പെടുന്നത്. റെയിൽവേ സ്റ്റേഷനിൽ ചെന്ന് പണം നൽകിയപ്പോൾ കൗണ്ടറിൽ നിന്ന് ടിക്കറ്റും 16 രൂപയും മടക്കി നൽകി. 14 വയസുകാരന് ഹാഫ് ടിക്കറ്റ് മതിയല്ലോ. നാട്ടുകാരായ ചിലർക്കൊപ്പം നാലഞ്ചു മാസം ബോംബേയിൽ നിന്നു. പിന്നീട് 1967 മെയ് 16ന് ലോഞ്ച് കയറി. 280 രൂപയാണ് ലോഞ്ചുകാരന് കടത്തുകൂലിയായി നൽകിയത്. കാറ്റും കോളും നിറഞ്ഞ കടൽദൂരം താണ്ടി 14ാം നാൾ കൽബയിലടുത്തു. ഇരുളിലാണ് വന്നിറങ്ങിയത്. വെളിച്ചം കാണുന്ന ദിക്ക് തേടി നടക്കുന്നതിനിടെ ഒരു ചായക്കട കണ്ടു. അവിടെ കയറി ചായ കുടിച്ചിരിക്കവെ പൊലീസ് വന്ന് പിടിച്ച് സംഘത്തെ മുഴുവൻ ഷാർജ റോളയിലേക്ക് കൊണ്ടു വന്നു. കാര്യങ്ങളെല്ലാം പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോൾ നല്ലവനായ പൊലീസുകാരൻ രണ്ടു രൂപ നോട്ടുകൾ നൽകി ഒാരോരുത്തർക്കും. ഇവിടെ നിൽക്കുന്നതിൽ കാര്യമില്ലെന്ന് പറഞ്ഞ് ദുബൈയിലേക്കയച്ചു.
പൊടിമീശ പോലുമില്ലാത്ത ഖാദറിനെ നോക്കിക്കോളണമെന്ന് കൂട്ടത്തിലുണ്ടായിരുന്ന മുതിർന്നയാളെ ചട്ടവും കെട്ടി. അന്ന് ഇവിടെ വരുന്നവരെ സ്വീകരിക്കാൻ നാട്ടുകാരോ വീട്ടുകാരോ ബന്ധുക്കളോ വേണമെന്നില്ലായിരുന്നു. രക്തബന്ധത്തേക്കാൾ കട്ടിയുള്ള സ്നേഹബന്ധമായിരുന്നു മനുഷ്യർ തമ്മിൽ. ആരു വന്നാലും അവർ നമ്മുടെ ബന്ധുക്കളായിരുന്നു. അവരുടെ വീട്ടിലെ വേദനകൾ നമ്മൾ ഒാേരാരുത്തരുടെയും വേദനയായി പങ്കിട്ടു. താമസ സ്ഥലം ഒരുക്കാനും ഭക്ഷണം നൽകാനും ജോലി കണ്ടെത്തിക്കൊടുക്കുവാനും ഒാരോരുത്തരും ഉത്സാഹിച്ചു. നാഇഫ് റോഡിലുണ്ടായിരുന്ന പാനൂർ സ്വദേശി ഡീലക്സ് അബുക്ക എന്ന മനുഷ്യസ്നേഹിക്കായിരുന്നു അന്ന് ഇത്തരം കാര്യങ്ങളുടെ മുഖ്യ നേതൃത്വം. വലപ്പാടുകാരനായ ഹരിദാസ് എന്ന ദാസേട്ടനൊപ്പമാണ് ഖാദറിെൻറ താമസം. നാഇഫ് റോഡിൽ ദാസ് നടത്തിയിരുന്ന ബാർബർ ഷോപ്പായിരുന്നു ഇൗ ഭാഗത്തെ മലയാളികളുടെ സേങ്കതം. ക്ലോക് ടവറിനടുത്ത കോണ്ടിനൻറൽ ഗസ്റ്റ് ഹൗസിൽ ബെൽ ബോയിയായി 100 രൂപ ശമ്പളത്തിനാണ് ആദ്യമായി ജോലിക്ക് കയറുന്നത്. അന്ന് ഇവിടെയും രൂപ തന്നെയാണ് വിനിമയം.പിന്നീട് സ്വദേശി പ്രമുഖനായ ഘാനം ഉബൈദ് ഗുബാഷിെൻറ ഒാഫീസിൽ ജോലിയായി. 150 രൂപയായിരുന്ന ശമ്പളം രണ്ടു മാസം കഴിഞ്ഞ 200 ആക്കി ഉയർത്തി.
നാട്ടിൽ പോയി ഉറ്റവരെ കണ്ട് മടങ്ങി വരുവാൻ അവധിയും നൽകി. നാട്ടിലെത്തി പാസ്പോർട്ട് എടുത്ത് ദുംറ എന്ന കപ്പലിൽ നിയമവിധേയ പ്രവാസി ആയാണ് രണ്ടാമത്തെ വിദേശ യാത്ര.
മനോളി ഖാദർ എന്ന സുഹൃത്ത് വഴി ക്ലിയറിങ് ഫോർവേഡ് ജോലികൾ അതിവേഗം പഠിച്ചതോടെ തൊഴിൽ സാധ്യതകൾ വർധിച്ചു. തൊഴിലുടമയായ ഗുബാഷിെൻറ പ്രേരണയാൽ ഡ്രൈവിങും പഠിച്ചു. ഇന്ത്യയിൽ നിന്ന് മലയാളം ഉൾപ്പെടെ സിനിമകൾ കൊണ്ട് വന്ന് ഇവിടുത്തെ തീയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന പരിപാടിയും അന്ന് കമ്പനിക്കുണ്ടായിരുന്നു. ദേര പ്ലാസ തീയറ്ററിൽ ടിക്കറ്റ് വിതരണ ചുമതലയും ഖാദർ തന്നെ ചെയ്തു പോന്നു. 1977ൽ നാട്ടിൽ പോയി റംലത്തിനെ വിവാഹം ചെയ്തു.
അക്കാലത്ത് പത്രമാധ്യമങ്ങളൊന്നും ഇന്നത്തെപ്പോലെ സാധാരണമല്ല. റോയിേട്ടഴ്സ് എന്ന പത്രത്തിൽ വന്ന തൊഴിൽ പരസ്യങ്ങൾ പരതുന്നതിനിടെ ഒരു ജോലി അവസരം കണ്ണിലുടക്കി. പിന്നീടുള്ള ജീവിതത്തിെൻറ വളയം തിരിച്ചത് ആ പരസ്യമായിരുന്നു.
ശിഷ്യരിൽ ശൈഖുമാർ
മുതൽ മമ്മൂട്ടി വരെ
യു.എ.ഇയിലെ വ്യാപാര പ്രമുഖരായ അൽ ബവാദി ഗ്രൂപ്പിെൻറ ഡ്രൈവിങ് സ്കൂളിൽ ഇൻസ്ട്രക്ടറെ വേണം എന്നായിരുന്നു പരസ്യം. ആദ്യ ദിവസം തന്നെ തൊഴിലുടമക്ക് പുതിയ മാസ്റ്ററെ ഇഷ്ടമായി. ദുബൈയിലെ രണ്ട് യൂത്ത് ഡ്രൈവിങ് സ്കൂളുകളുടെ നടത്തിപ്പ് ചുമതല തന്നെ വിട്ടു കൊടുത്തു. സ്വദേശികളും വിദേശികളുമായ, പല പല ഭാഷക്കാരായ ആയിരക്കണക്കിന് മനുഷ്യരെ ഡ്രൈവിങ് പരിശീലിപ്പിച്ചു. യു.എ.ഇയുടെ ഏതു മുക്കുമൂലയിലും തെൻറ ശിഷ്യഗണങ്ങളുണ്ട്. നാട്ടിലുമുണ്ട് നിരവധി പേർ. പലരും ലൈസൻസ് കിട്ടി പുതിയ വാഹനമെടുത്ത ശേഷം നന്ദി പറയുവാൻ കാണാൻ വരുമായിരുന്നു. മറ്റനേകം പേർക്ക് ജോലി കിട്ടുവാനും ജോലിയിൽ വളർച്ച കിട്ടുവാനും തെൻറ പരിശീലനം കാരണമായി എന്നത് അതിലേറെ സന്തോഷം പകരുന്ന കാര്യം. 35 വർഷമാണ് യൂത്ത് ഡ്രൈവിങ് സ്കൂളിെൻറ ചാലക ശക്തിയായി നിന്നത്. 15 വർഷം മൂൻപ് ചെറുകിട ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ അടച്ചു പൂട്ടണമെന്ന സർക്കാർ നിയമം വന്നതോടെ ആ അധ്യായം അവസാനിച്ചു. നാട്ടിലേക്ക് മടങ്ങുവാനും തീരുമാനിച്ചു.
പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങാൻ മനസുകൊണ്ടുറച്ച് നിൽക്കവെയാണ് ജുമൈറയിലെ ദുബൈ ഡ്രൈവിങ് സെൻറർ തെൻറ സേവനം ആവശ്യമുണ്ടെന്നറിയിക്കുന്നത്. അവിടെ വി.െഎ.പികളെ പരിശീലിപ്പിക്കുന്ന വിഭാഗത്തിെൻറ ചുമതലയാണ് നൽകിയത്.
വലിയ വാഹനപ്രേമി കൂടിയായ നടൻ മമ്മൂട്ടിയാണ് പരിശീലനത്തിനെത്തിയ ഒരു വി.വി.െഎ.പി. ലോകത്ത് ഇറങ്ങുന്ന വാഹനങ്ങളെക്കുറിച്ചെല്ലാം വിവരങ്ങൾ തേടിപ്പിടിച്ച് മനസിലാക്കുന്ന മമ്മൂട്ടിയെ ഡ്രൈവിങ് പരിശീലിപ്പിച്ചത് ഒരു ഹിറ്റ് സിനിമയേക്കാൾ ആവേശം പകർന്നിരുന്നു. പഴയകാല പ്രവാസത്തിെൻറ നോവ് വരച്ചിടുന്ന ‘പത്തേമാരി’ എന്ന ചിത്രം ചെയ്യുന്ന വേളയിൽ മമ്മൂട്ടി വീണ്ടും തേടി വന്നു. ഇക്കുറി േലാഞ്ചിലേറി കടൽ താണ്ടി വന്ന മനുഷ്യരെക്കുറിച്ചുള്ള പാഠങ്ങളാണ് പങ്കുവെച്ചത്. ബ്രസീലിെൻറ ഒരു പ്രമുഖ ഫുട്ബാൾ കോച്ച് ആയിരുന്നു മറ്റൊരു പ്രിയ പഠിതാവ്.
യു.എ.ഇയിലെ ശൈഖുമാരെയും വ്യാപാര പ്രമുഖരെയും പ്രശസ്തരായ ഡോക്ടർമാരെയുമെല്ലാം ഇത്തരത്തിൽ ശിഷ്യൻമാരായി ലഭിച്ചു. ആയിരങ്ങളെ കുറ്റമറ്റ രീതിയിൽ വണ്ടിയോടിക്കാൻ പഠിപ്പിച്ചുവെന്നു മാത്രമല്ല കാലമിത്രയായും ഒരു ദിർഹം പോലും ട്രാഫിക് ഫൈനോ കമ്പനി ഫൈനോ അടക്കേണ്ടി വന്നിട്ടില്ല എന്നതും സംതൃപ്തി നൽകുന്നു.
ഡ്രൈവിങ് പരിശീലന തിരക്കിനിടയിലും സാമൂഹിക പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തിയിരുന്നു.
യു.എ.ഇയിലെ ഏറ്റവും പ്രമുഖമായ വിദ്യാഭ്യാസ അവാർഡുകൾ ഏർപ്പെടുത്തുന്ന പ്രവാസി കൂട്ടായ്മയായ ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം, കോൺഗ്രസ് അനുഭാവി സംഘടനയായ ഇൻകാസ് എന്നിവയുടെയെല്ലാം ഭാരവാഹിയുമായിരുന്നു. ഒപ്പം നാട്ടിൽ ഏറ്റവുമധികം സാമൂഹിക^ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒരുക്കുന്ന തളിക്കുളം പ്രവാസി കൂട്ടായ്മകളിലെല്ലാം പങ്കാളിയുമായിരുന്നു. രേഷ്മ, റിയാസ്, റിനീന, ഷാർജ ഇന്ത്യൻ സ്കൂൾ അധ്യാപിക റനീഷ അനൂഫ് എന്നിവരാണ് മക്കൾ.
തളിക്കുളം മഹല്ല് കൂട്ടായ്മ, കുന്നത്തെപ്പള്ളി കൂട്ടായ്മ എന്നിവയുടെ ആഭിമുഖ്യത്തിൽ വിപുലമായ യാത്രയയപ്പ് പരിപാടികളിൽ നടന്നു കഴിഞ്ഞു. ഇൻകാസ് തൃശുർ ജില്ലാ കമ്മിറ്റിയുൾപ്പെടെ സഹകരിച്ചു പ്രവർത്തിച്ച കൂട്ടായ്മകളുടെ ഒേട്ടറെ പരിപാടികൾ ഇനിയുമുണ്ട്.
നാട്ടിൽ തിരിച്ചെത്തിയാലും സാമൂഹിക^ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാവണമെന്നാണ് മോഹം.
യു.എ.ഇ വിട്ട് പോവുക എന്നത് അത്ര എളുപ്പമല്ലെന്നറിയാം ഖാദറിന്. ലോഞ്ചേറി വന്ന തലമുറയുടെ അവസാന പ്രതിനിധികളിലൊരാളാണു താൻ. അര നൂറ്റാണ്ടിനിടെ കണ്ടു മിണ്ടിയത് അനേകായിരം മനുഷ്യരെ. മണൽപ്പരപ്പിൽ നിന്ന് ആകാശം മുട്ടുന്ന മണി സൗധങ്ങൾ നിർമിച്ച മഹാദാർശനികരായ നാടിെൻറ നായകരോട് സലാം പറയുന്നു. ഇത്ര കാലം തങ്ങളിലൊരുവനെപ്പോലെ ചേർത്തു പിടിച്ചതിന്. ഇതിനെല്ലാം വഴിയൊരുക്കിയ പ്രപഞ്ച ശിൽപിയോട് എത്ര നന്ദി ചൊല്ലിയാലാണ് മതിയാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
