കാറൊഴിവാക്കി കാൽനടയായി ആയിരങ്ങൾ; പത്താം കാർ ഫ്രീ ഡേ വൻ വിജയം
text_fieldsദുബൈ: പരിസ്ഥിതിക്ക് കാവലേകാൻ സർക്കാറും ജനങ്ങളും കൈകോർത്തതോടെ പത്താമത് കാർ ര ഹിത ദിനാചരണം വൻ വിജയമായി. ദുബൈ നഗരസഭയുടെ മുൻകൈയിൽ നടത്തുന്ന പരിശ്രമത്തിൽ മറ ്റു എമിറേറ്റുകളിൽ നിന്നുള്ള ജനങ്ങളും സ്ഥാപനങ്ങളും പങ്കുചേർന്ന് യു.എ.ഇ കാർ രഹിത ദിനമായാണ് ആചരിച്ചത്. ഇത്തിസലാത്ത് മെേട്രാ സ്റ്റേഷനിൽ നിന്ന് യു.എ.ഇ പരിസ്ഥിതി^കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഡോ. താനി അഹ്മദ് അൽ സിയൂദി, ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ജനറൽ സെക്രട്ടറി അബ്ദുല്ല മുഹമ്മദ് അൽ ബസ്തി, ദുബൈ നഗരസഭ ഡയറക്ടർ ജനറൽ ദാവൂദ് അബ്ദുറഹ്മാൻ അൽ ഹജിരി തുടങ്ങിയവർ മെട്രോയിൽ യാത്ര ചെയ്താണ് ഉദ്ഘാടന കാർഫ്രീ ഡേ ദിനാചരണം നടക്കുന്ന യൂനിയൻ പാർക്കിൽ എത്തിയത്.
ഇൗ ദിവസം മാത്രമല്ല, മറിച്ച് മെട്രോ സ്റ്റേഷനുകൾക്ക് അടുത്തുള്ള നഗരസഭാ ഒാഫീസുകളിലും മറ്റു കാര്യാലയങ്ങളിലും പോകുവാനുള്ളപ്പോഴെല്ലാം താൻ കാർ ഒഴിവാക്കി മെട്രോയിലാണ് സഞ്ചരിക്കാറെന്ന് അൽ ഹജിരി പറഞ്ഞു. ദുബൈ നഗരസഭയുടെ പാർക്കിങ് കേന്ദ്രം ഇന്നലെ അടച്ചിട്ടിരുന്നു. പ്രകൃതി സൗഹൃദ വാഹനങ്ങളെയും ജീവിതരീതിയെയും വിശദീകരിക്കുന്ന വൈവിധ്യമാർന്ന പ്രദർശനം കാണുവാൻ സ്കൂൾ വിദ്യാർഥികളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേരാണ് എത്തിയത്. വിവിധ സർക്കാർ ഒാഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരും ജീവനക്കാരും കാറിനു പകരം മെട്രോയും ബസും സൈക്കിളുമെല്ലാം സഞ്ചാരമാർഗമാക്കിയാണ് ഇന്നെത്തിയത്. നഗരത്തിൽ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന പല പോയിൻറുകളിലും ഇന്നലെ തിരക്ക് കുറവാണ് അനുഭവപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
