എമിറേറ്റിന് പുറത്തുള്ളവർക്കും ദുബൈയിൽ നേരിട്ട് എസ്.എം.എസ് പാർക്കിങ്
text_fieldsദുബൈ: മറ്റു എമിറേറ്റുകളിലും ജി.സി.സി രാജ്യങ്ങളിലും രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക ും ദുബൈയിൽ നേരിട്ട് എസ്.എം.എസ് പാർക്കിങ് സൗകര്യം ഒരുക്കിയതായി റോഡ്^ഗതാഗത അതോ റിറ്റി (ആർ.ടി.എ) അറിയിച്ചു. ദുബൈ രജിസ്ട്രേഷനില്ലാത്ത വാഹനങ്ങൾ എസ്.എം.എസ് പാർക്കിങ് സേവന സംവിധാനത്തിൽ രജിസ്റ്റർ ചെയ്താൽ മാത്രമായിരുന്നു നേരത്തെ എസ്.എം.എസ് പാർക്കിങ് സൗകര്യം ലഭ്യമായിരുന്നത്. എന്നാൽ, ഇനി മറ്റു എമിറേറ്റുകളിലോ ജി.സി.സി രാജ്യങ്ങളിലോ ഉള്ള വാഹനങ്ങൾക്ക് ഇത്തരത്തിൽ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് ആർ.ടി.എ വ്യക്തമാക്കി. ലക്ഷക്കണക്കിന് വാഹന ഉടമകൾക്ക് ഉപകാരപ്പെടുന്നതാണ് പുതിയ സൗകര്യം. പൊതു അവധി ദിനത്തിലാണ് പാർക്കിങ് സൗകര്യത്തിന് എസ്.എം.എസ് അയച്ചതെങ്കിൽ പൊതു അവധികളിൽ പാർക്കിങ് സൗജന്യമാണെന്ന് അറിയിച്ച് സന്ദേശം വരും.
എന്നിട്ടും ഫീസ് അടച്ചാൽ അത് അടുത്ത പ്രവൃത്തിദിനത്തിലേക്കായി ഉൾപ്പെടുത്തും. പാർക്കിങ് ഫീസ് അടക്കൽ പ്രക്രിയ സുഗമമാക്കുന്നതിന് വേണ്ടിയാണ് ഇത്തരം നടപടികളെന്ന് ആർ.ടി.എയുടെ ഗതാഗത^റോഡ് ഏജൻസി സി.ഇ.ഒ മെയ്ത ബിൻത് അദായ് പറഞ്ഞു. ജനങ്ങളിൽ സന്തോഷം കൊണ്ടുവരുന്നതിനാണ് ആർ.ടി.എ ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. എമിറേറ്റിെൻറ കോഡ് അല്ലെങ്കിൽ ജി.സി.സി രാജ്യത്തിെൻറ കോഡ് (സ്പേസ്) വാഹന നമ്പർ (സ്പേസ്) പാർക്കിങ് ഏരിയ കോഡ് (സ്പേസ്) എത്ര നേരത്തേക്കാണ് പാർക്ക് ചെയ്യേണ്ടത് എന്നിങ്ങനെ വിവരങ്ങൾ ടൈപ് ചെയ്ത് 7275 നമ്പറിലേക്കാണ് എസ്.എം.എസ് അയക്കേണ്ടത്. ഏത് മൊബൈൽ ഫോണിൽനിന്നും ഇത്തരത്തിൽ എസ്.എം.എസ് അയക്കാമെന്നതും സൗകര്യമാണ്. നേരത്തെ രജിസ്റ്റർ ചെയ്ത ഫോണിൽനിന്ന് മാത്രമേ എസ്.എം.എസ് അയക്കാൻ കഴിയുമായിരുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
