Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനുഴഞ്ഞുകയറ്റക്കേസ്​:...

നുഴഞ്ഞുകയറ്റക്കേസ്​: ശിക്ഷ കഴിഞ്ഞാൽ ഹാരിസിനെ േകരളത്തിലേക്കയക്കണമെന്നാവശ്യം

text_fields
bookmark_border
നുഴഞ്ഞുകയറ്റക്കേസ്​: ശിക്ഷ കഴിഞ്ഞാൽ ഹാരിസിനെ േകരളത്തിലേക്കയക്കണമെന്നാവശ്യം
cancel
camera_alt???????

ദമ്മാം: രണ്ട്​ മാസം മുമ്പ്​ ദുബൈയിൽ നിന്ന്​ കാണാതായി സൗദി അൽ അഹ്​സ ജയിലിൽ കണ്ടെത്തിയ കാസർകോഡ് നീലേശ്വരം പാല ായിൽ ഹാരിസിനെ (28 ) ശിക്ഷ കഴിഞ്ഞ്​ നേരെ നാട്ടിലെത്തിക്കാൻ സാമൂഹികപ്രവർത്തകരുടെ ഇടപെടൽ. ആറ്​ മാസത്തെ ജയിൽ ശിക്ഷ ക ഴിഞ്ഞാൽ തിരികെ യു.എയിലേക്ക്​ തന്നെ നാടുകടത്തുകയാണ്​ പതിവ്​. വീണ്ടും യു.എ യിലേക്ക്​ അയച്ചാൽ ഹാരിസിന്​ നാട്ടിലെ ത്താൻ കടമ്പകൾ ഏറെയുണ്ടാവുമെന്നാണ്​ വിദഗ്​ധർ പറയുന്നത്​. അവിടെ എക്​സിറ്റടിച്ചതിനാൽ വിസ രേഖകളില്ലാതെ തിരികെ പോകുന്നതും തടസ്സമാകും. അതിനാൽ എങ്ങനെയും ഇദ്ദേഹത്തെ നേരെ നാട്ടിലേക്കയക്കാൻ സഹായിക്കണമെന്ന്​ സാമൂഹ്യ പ്രവർത്തകർ അധികൃതരോട്​ അഭ്യർഥിച്ചു.

പൊലീസ്​ പിടിയിലായതോടെ നാട്ടിൽ പോകാൻ കഴിയില്ലെന്ന ബോധ്യം ഹാരിസിനെ കടുത്ത മാനസിക സമ്മർദത്തിലാഴ്​ത്തിയിരുന്നു. എന്നാൽ ഉമ്മയുടെയും ബന്ധുക്കളുടേയും ശബ്​ദം കേൾപ്പിക്കുകയും സാമൂഹ്യ പ്രവർത്തകർ നിരന്തരം സന്ദർശിക്കുകയും ചെയ്​തതോടെ സാധാരണ മാനസികാവസ്​ഥയിലായി. ഇന്ത്യൻ എംബസിയും ജയിൽ അധികൃതരുമായി ബന്ധപ്പെട്ട്​ ഹാരിസി​​െൻറ വിവരങ്ങൾ ശേഖരിച്ചിരുന്നു. ശിക്ഷാകാലാവധി അവസാനിക്കുന്ന മുറക്ക്​ ശക്​തമായ ഇടപെടലുകൾ ഉണ്ടായാലേ ഹാരിസിനെ നാട്ടിലേക്ക്​ അയക്കൂ. ഹാരിസിനെ ജയിലിൽ കണ്ടെത്തിയ വാർത്ത ‘ഗൾഫ്​ മാധ്യമം’ റിപ്പോർട്ട്​ ചെയ്​തിരുന്നു. സൗദിയിലേക്ക്​ രേഖകളില്ലാതെ നുഴഞ്ഞു കയറി എന്ന കുറ്റമാണ്​ ചുമത്തിയിരിക്കുന്നത്​​. ആറ്​ മാസത്തെ തടവ്​ ശിക്ഷയാണ്​ ഇതിന്​ ശിക്ഷ വിധിച്ചത്​. ഹാരിസി​​െൻറ വിവരങ്ങൾ അന്വേഷിച്ച്​ ദുബൈയിൽ നിന്നും നാട്ടിൽ നിന്നും നിരവധി പേരാണ്​ ‘ഗൾഫ്​ മാധ്യമ’ വുമായി ബന്ധപ്പെടുന്നത്​. 2018 ഡിസംബർ എട്ടിനാണ്​ ഹാരിസിനെ അബൂദബിയിൽ നിന്ന്​ കാണാതായത്​.

ഹംദാൻ സ്ട്രീറ്റിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. നാട്ടിൽ നടക്കുന്ന സഹോദരീ പുത്രിയുടെ വിവാഹത്തിന് പങ്കെടുക്കാൻ കമ്പനിയോട് അവധി ചോദിച്ചപ്പോൾ ലഭിക്കാത്തതിനാൽ തന്നെ എക്​സിറ്റിൽ നാട്ടിലയക്കണമെന്ന്​ ഹാരിസ്​ വാശി പിടിക്കുകയായിരുന്നത്രെ. ഇത്​ പ്രകാരം കമ്പനി എക്​സിറ്റടിച്ചെങ്കിലും പാസ്​പോർട്ട്​ നൽകാൻ ​ൈവകിയത്​ ഹാരിസിനെ ക്ഷുഭിതനാക്കി. ഇതോടെ ആരോടും പറയാതെ രണ്ട്​ ബസ്​ മാറിക്കയറി സൗദി അതിർത്തിയിലെത്തി. യു.എ.എ ഇ സൗദി അതിർത്തിയായ ബത്തയിൽ ഇടതുവശത്ത്​ ക്ലിയറൻസ്​ കാത്തു കഴിയുന്ന ട്രെയിലറുകളു​െട മറപറ്റി ഹാരിസ്​ സൗദി അതിർത്തി ഭേദിച്ച്​ കടക്കുകയായിരുന്നു. അൽപദൂരം എത്തിയപ്പോഴാണ്​ സുരക്ഷ ഉദ്യോഗസ്​ഥരുടെ കണ്ണിൽ പെട്ടതും പികൂടിയതും. നുഴഞ്ഞുകയറ്റ കുറ്റം ചുമത്തി ജയിലിലടച്ച ഹാരിസ്​ ആഹാരം കഴിക്കാൻ വിസമ്മതിച്ചിരുന്നു. അസ്വസ്​ഥതകൾ പ്രകടിപ്പിച്ചതിനാൽ അൽ അഹ്​സയിലെ സൈക്യാട്രി ആശുപത്രി ജയിൽ വാർഡിലേക്ക്​ മാറ്റി. ഇപ്പോൾ ഹാരിസ്​ മാനസികവും ശാരികവുമായി നല്ല നില കൈവരിച്ചിട്ടുണ്ടെന്ന്​ ജയിലിൽ സഹായിക്കാനെത്തുന്ന സാമൂഹ്യ പ്രവർത്തകൻ നാസർ മദിനി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story