ഫുജൈറ ഭരണാധികാരി കേരളം സന്ദര്‍ശിക്കും
text_fieldsദുബൈ: യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മത് അൽ ശർഖി കേരളം സന്ദർശിക്കും. ഫുജൈറ ഭരണാധികാരിയുടെ കൊട്ടാരത്തിൽ കൂടിക്കാഴ്ചക്ക് എത്തിയ മുഖ്യമന്ത്രിയുടെ ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും ഈ വർഷം തന്നെ കേരളം സന്ദർശിക്കുമെന്നും ശൈഖ് ഹമദ് ബിൻ മുഹമ്മത് അൽ ശർഖി പറഞ്ഞു. കേരളവുമായി തങ്ങൾക്ക് അടുത്ത ബന്ധമാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫുജൈറയിൽ ഊഷ്മളമായ സ്വീകരണമാണ് പിണറായി വിജയന് ലഭിച്ചത്. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, ചീഫ് സെക്രട്ടറി ടോം ജോസ്, നോര്‍ക്ക വൈസ് ചെയര്മാന് എം.എ.യൂസഫ് അലി, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, ദുൈബയിലെ ഇന്ത്യൻ കോണ്‍സുല്‍ ജനറല്‍ വിപുല്‍, ഡോ. ഷംസീര്‍ വയലില്‍ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
