ട്രൈവിത്ത്റിയോ താരമായി റിയോ, കൂടെ അച്ഛൻ നിക് വാട്സണും
text_fieldsദുബൈ: ഏഴു ദിവസങ്ങൾ തുടർച്ചയായി ഏഴ് എമിറേറ്റുകളിൽ ഏഴ് ട്രിയത്തിലോണുകൾ. ദിവസ വും രണ്ടു കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ സൈക്ലിംഗ്, 21 കിലോമീറ്റർ ഓട്ടം. നിക് വാട്സൺ എന ്ന ഇംഗ്ലീഷുകാരൻ ഇത്രയൊക്കെ ചെയ്യുന്നത് ഒറ്റക്കല്ല, ശാരീരിക വെല്ലുവിളികൾ നേരിടുന്ന 15 വയസായ തെൻറ മകനെയും വഹിച്ചു കൊണ്ടാണ് ഈ ട്രിയത്ലൺ. പ്രത്യേകം രൂപകൽപന ചെയ്ത വീൽചെയറും സൈക്കിളുമാണ് ഓട്ടത്തിനും സൈക്ലിങിനും ഉപയോഗിക്കുന്നതെങ്കിൽ കയാക്കിങ് ബോട്ടിൽ മകനെ ഇരുത്തി കയറുകൊണ്ട് ശരീരത്തിൽ ബന്ധിച്ചാണ് നീന്തുന്നത്. ഇത്തരം കായിക വിനോദങ്ങളോടുള്ള റിയോയുടെ അതിരറ്റ താല്പര്യമാണ് ഇതുപോലുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻ ഊർജ്ജം പകരുന്നതെന്ന് നിക് പറയുന്നു.
പ്രോത്സാഹനവുമായി റിയോയുടെ അമ്മയും കുഞ്ഞനുജത്തിയും കൂടെയുണ്ട്. മാർച്ച് 14ന് അബൂദബിയിൽ നടക്കാനിരിക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സ് ലോകചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് triwithrio എന്ന ഹാഷ്ടാഗിൽ ഇങ്ങനെ ഒരു ബോധവത്കരണ യജ്ഞം നടത്തുന്നത്. 10ാം തീയതി ഫുജൈറയിൽ തുടക്കം കുറിച്ച പരിപാടി നാലാം ദിനമായ ഇന്നലെ അജ്മാൻ അൽ സോറയിൽ ആണ് നടന്നത്. 14,15,16 തീയതികളിൽ ഷാർജ, അബൂദബി, ദുബൈ എന്നിവിടങ്ങളിലും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
