ഫുജൈറയിൽ അപൂർവ ഡോൾഫിനുകളെ കണ്ടെത്തി
text_fieldsഫുജൈറ: കൊലയാളി തിമിംഗലത്തോട് സാമ്യമുള്ള അപൂർവ ഡോൾഫിനുകളെ ഫുജൈറയിൽ കണ്ടെത്തി. ശനിയാഴ്ച ഫുജൈറ തീരത്തുനി ന്ന് അഞ്ച് കിലോമീറ്ററോളം അകലെയാണ് ഇവയെ കണ്ടെത്തിയത്. 24 വർഷത്തിനിടെ ആദ്യമായാണ് ഫുജൈറയിലെ സമുദ്രഭാഗത് ത് ഇൗ ഇനം ഡോൾഫിനുകളെ കാണുന്നത്. ഫുജൈറ തിമിംഗല^ഡോൾഫിൻ ഗവേഷണ പദ്ധതിയിലെ അംഗത്തോേടൊപ്പം എക്സ്.ആർ ഡൈവ് സെൻറർ, റാസ് മുസന്തം ഡൈവേഴ്സ് എന്നിവയുടെ പ്രതിനിധികളാണ് ഇവയുടെ ഫോേട്ടാ പകർത്തിയത്.
ഫുജൈറയിൽ ആദ്യമായി ഇത്തരം ഡോൾഫിനുകളെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നത് 1995ലാണ്. ഡോൾഫിനുകളിലെ ഏറ്റവും നീളം കൂടിയ ഇനമാണ് ഇവ. ആറ് മീറ്റർ വരെ നീളമുണ്ടാകും. പൊതുവെ ഉഷ്ണമേഖല പ്രദേശങ്ങളിലെ ആഴമേറിയ സമുദ്രഭാഗങ്ങളിലാണ് ഇവയെ കാണുന്നത്. കൊലയാളി തിമിംഗലത്തിെൻറ അതേ ആകൃതിയിലുള്ള തലയോട്ടിയുള്ളതിനാൽ ‘ഫാൾസ് കില്ലർ വേൽസ്’ എന്നാണ് ഇവ അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.