Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ടും​കൈ​ക്ക്​...

ക​ടും​കൈ​ക്ക്​ മു​തി​ർ​ന്ന പെ​ൺ​കു​ട്ടി​യെ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​ച്ച്​ ഷാ​ർ​ജ പൊ​ലീ​സ്​

text_fields
bookmark_border
ക​ടും​കൈ​ക്ക്​ മു​തി​ർ​ന്ന  പെ​ൺ​കു​ട്ടി​യെ ജീ​വി​ത​ത്തി​ലേ​ക്ക്​  തി​രി​ച്ചെ​ത്തി​ച്ച്​ ഷാ​ർ​ജ പൊ​ലീ​സ്​
cancel

ഷാ​ർ​ജ: ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​ൻ ഒ​രു​ങ്ങി​യ പെ​ൺ​കു​ട്ടി​യെ ഷാ​ർ​ജ പൊ​ലീ​സ്​ മാ​നു​ഷി​ക​മാ​യ ഇ​ട ​പെ​ട​ലി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​ച്ചു. അ​ൽ ന​ഹ്​​ദ​യി​ൽ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ന്ന്​ ചാ​ടു​വാ​നാ​ണ്​ അ​റ​ബ്​ പെ​ൺ​കു​ട്ടി ശ്ര​മി​ച്ച​ത്. വീ​ടി​നു താ​ഴെ വ​ൻ ജ​ന​ക്കൂ​ട്ടം ഒ​ന്നി​ച്ചു കൂ​ടി​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ​തും പാ​ഞ്ഞെ​ത്തി​യ പൊ​ലീ​സ്​^ സി​വി​ൽ ഡി​ഫ​ൻ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പെ​ൺ​കു​ട്ടി​യു​മാ​യി സം​സാ​രി​ച്ച​തോ​ടെ രം​ഗം ത​ണു​ത്തു. എ​ന്തു പ്ര​ശ്​​ന​മാ​ണെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്നും ജീ​വ​ൻ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്​ ഒ​രു പ്ര​ശ്​​ന​ത്തി​നും പ​രി​ഹാ​ര​മ​ല്ലെ​ന്നും പ​റ​ഞ്ഞു മ​ന​സി​ലാ​ക്കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​ർ വി​ജ​യി​ച്ച​തോ​ടെ പെ​ൺ​കു​ട്ടി പി​ൻ​മാ​റാ​ൻ സ​ന്ന​ദ്ധ​യാ​യി. താ​ഴെ ഇ​റ​ക്കി​യ യു​വ​തി​യെ ഉ​ട​ന​ടി ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​ക്കാ​യി കൊ​ണ്ടു​പോ​യി. കു​ടും​ബ പ്ര​ശ്​​ന​ങ്ങ​ളാ​ണ്​ ക​ടും​കൈ​ക്ക്​ മു​തി​രാ​ൻ കു​ട്ടി​യെ പ്രേ​രി​പ്പി​ച്ച​തെ​ന്ന്​ പൊ​ലീ​സ്​ ക​രു​തു​ന്നു. മ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്ത​ണ​മെ​ന്നും അ​വ​രു​ടെ കൂ​ട്ടു​കെ​ട്ടു​ക​ളും മാ​ന​സി​ക വി​ചാ​ര​ങ്ങ​ളും ര​ക്ഷി​താ​ക്ക​ൾ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ ഒാ​ർ​മി​പ്പി​ച്ചു. അ​ൽ ബു​ഹൈ​റ പൊ​ലീ​സ്​ സം​ഭ​വം വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story