ജീവനക്കാർക്കെല്ലാം കമോൺ കേരള ടിക്കറ്റ്, തൊഴിൽ രഹിതർക്ക് ജോലി
text_fieldsഷാർജ: സാംസ്കാരിക തലസ്ഥാനമായ ഷാർജയിൽ നമ്മുടെ കേരളത്തിെൻറ മഹോത്സവം കൊടിയേ റുേമ്പാൾ അതിൽ നിന്ന് എങ്ങിനെ വിട്ടുനിൽക്കാനാവും. വാരാന്ത്യ അവധി ദിവസങ്ങൾ പൂർണമാ യി കമോൺ കേരള നഗരിയിൽ ചിലവിടാൻ ഉറപ്പിച്ചു കഴിഞ്ഞു ഒട്ടുമിക്ക കുടുംബങ്ങളും.
യു. എ.ഇയിലെ വിവിധ എമിേററ്റുകളിലെ സംഘടനകളെല്ലാം 14,15,16 തീയതികളിൽ നടത്താനിരുന്ന കലാ^സാംസ്കാരിക പരിപാടികൾ മാറ്റിവെച്ചുകഴിഞ്ഞു. ജീവനക്കാർക്ക് കമോൺ കേരളയിലെ ബിസിനസ് സെഷനുകളിൽ പങ്കുചേരുവാനും സാംസ്കാരിക പരിപാടികളും ഭക്ഷ്യമേളയും ആസ്വദിക്കുവാനും സൗകര്യമൊരുക്കുവാനും നിരവധി സ്ഥാപന ഉടമകൾ മുന്നോട്ടു വരുന്നുണ്ട്.
ഷാർജയിലെ അൽ മെഹ്വാർ സ്റ്റേഷനറിയുടെ മാനേജിങ് ഡയറക്ടർ സിദ്ദീഖ് മുഹമ്മദ് തെൻറ സ്ഥാപനത്തിലെ ജീവനക്കാർക്കെല്ലാമുള്ള കമോൺ കേരള ടിക്കറ്റ് വാങ്ങി വിതരണം ചെയ്താണ് കമോൺ കേരളക്ക് പിന്തുണ അറിയിച്ചത്. ഇതിനു പുറമെ കമോൺ കേരളയിൽ സംഘടിപ്പിക്കുന്ന സ്കൈ ഡസ്റ്റ് കരിയർ മേള മുഖേനെ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് തൊഴിൽ രഹിതർക്ക് ജോലി നൽകുവാനും ഇദ്ദേഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്.
കേരളത്തിെൻറ മുന്നേറ്റത്തിന് ശക്തി പകരുന്ന ഉദ്യമമാണിതെന്നും ജീവനക്കാരുടെ സംതൃപ്തിയും സന്തോഷവും ഉറപ്പുവരുത്തുവാനുള്ള അവസരമായാണ് താൻ കമോൺ കേരളയെ ഉപയോഗപ്പെടുത്തുന്നതെന്നും സിദ്ദീഖ് മുഹമ്മദ് പറഞ്ഞു. നടൻ രാജാ സാഹിബ് ടിക്കറ്റുകൾ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
