സദ്ഭരണത്തിെൻറ സന്ദേശം പങ്കുവെച്ച് ലോകനേതാക്കൾ ദുബൈയിൽ
text_fieldsദുബൈ: ജനങ്ങളുടെ സന്തോഷവും രാഷ്്ട്രത്തിെൻറ സുരക്ഷയും ലോകത്തിെൻറ മുന്നേറ്റവു ം ഉറപ്പുവരുത്തുവാനുള്ള ചിന്തകൾ പങ്കുവെച്ചും ലോകം അഭിമുഖീകരിക്കുന്ന ഭീഷണികൾ ഒ റ്റക്കെട്ടായി നേരിടണമെന്ന പ്രതിജ്ഞ പുതുക്കിയും ലോക സർക്കാർ സമ്മേളനത്തിന് ദുബൈയിൽ തുടക്കമായി. ലോകത്തിെൻറ പല കോണുകളിൽ നിന്നുള്ള നായകർ യു.എ.ഇയുടെ അതിഥികളായെത്തി. സാേങ്കതിക മുന്നേറ്റത്തിെൻറ കാലത്ത് ജനജീവിതം എളുപ്പമാക്കുവാനും ഭരണനിർവഹണം സുതാര്യവും സുഗമവുമാക്കുന്നതിനുള്ള ആശയങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ലോക നേതാക്കളെ വരേവറ്റു. യു.എസ്. ഉൗർജകാര്യ സെക്രട്ടറി റിക് പെറിയുമായി ഉൗർജ^സാേങ്കതിക മേഖലയിലെ സഹകരണം ചർച്ച ചെയ്തു.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും സംബന്ധിച്ചു. മൗറിത്താനിയ പ്രസിഡൻറ് മുഹമ്മദ് ഉൽദ് അബ്ദുൽ അസീസ് പ്രതിനിധി സംഘത്തോടൊപ്പമാണ് ഉച്ചകോടിക്ക് എത്തിയത്. ചൈനീസ് ശാസ്ത്ര സാേങ്കതിക മന്ത്രി വാങ് ഷിഗാങ്, എസ്റ്റോണിയ പ്രധാനമന്ത്രി ജൂറി റതാസ്, ലബനീസ് പ്രധാനമന്ത്രി സാദ് അൽ ഹരീരി, വേൾഡ് എക്കണോമിക് ഫോറം സ്ഥാപകനും എക്സിക്യുട്ടിവ് ചെയർമാനുമായ ക്ലാസ് ഷ്വാബ് തുടങ്ങിയവരെ ശൈഖ് മുഹമ്മദ് സ്വീകരിച്ചു. ഏറ്റവും മികച്ച മന്ത്രിക്ക് ഏർപ്പെടുത്തിയ പുരസ്കാരം അഫ്ഗാൻ പൊതുജനാരോഗ്യ മന്ത്രി ഡോ. ഫിറോസുദ്ദീൻ ഫിറോസ് ശൈഖ് മുഹമ്മദിൽ നിന്ന് ഏറ്റുവാങ്ങി. ഫെബ്രുവരി 12 വരെ തുടരുന്ന ഉച്ചകോടിയിൽ 140 രാജ്യങ്ങളിൽ നിന്ന് രാഷ്ട്രത്തലവൻമാരും അന്തർദേശീയ സംഘടനകളുടെ നായകരുമുൾപ്പെടെ 4000ലേറെ പേരാണ് പങ്കുചേരുന്നത്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
