മീഡിയവണ്‍ പ്രവാസോത്സവം ഇന്ന്
text_fieldsദുബൈ: പരശതം പ്രവാസികളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് പ്രവാസോത്സവത്തിന് ഇന്‍ ന് അരങ്ങുണരും. ഇന്ത്യൻ സിനിമയുടെ വെടിക്കെട്ട് നായകനെ ആഗോളഗ്രാമം എതിരേൽക്കുക വെ ടിക്കെട്ടിെൻറയും ചെണ്ടമേളത്തിെൻറയും അകമ്പടിയോടെയാണ്. രാത്രി എട്ടരക്ക് പരദേശിയുടെ ആഘോഷത്തിന് തുടക്കമാകും. ലോകം സമ്മേളിക്കുന്ന ആഗോളഗ്രാമത്തില്‍ പ്രവാസോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മേളക്ക് നിറം പകരാന്‍ പുതുതലമുറയുടെ ആവേശമായ സൂപ്പർസ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും കുടുംബവും മറ്റ് കലാകാരന്മാരും ഇന്നലെ തന്നെ ദുബൈയില്‍ എത്തിക്കഴിഞ്ഞു. ‘മീഡിയവണ്‍’ പ്രതിനിധികള്‍ അതിഥികളെ വരവേറ്റു. പ്രവാസോത്സവം ചരിത്രമാക്കാനുള്ള പരിശീലനത്തിലാണ് കലാസംഘം ഇപ്പോള്‍. യു.എ.ഇ സഹിഷ്ണുതാ വര്‍ഷം ആചരിക്കുന്ന വേളയില്‍ ‘സഹിഷ്ണുതയുടെ മഹോല്‍സവം’ എന്ന സന്ദേശവുമായാണ് പരിപാടികള്‍ ഒരുക്കുന്നത്.
ദുല്‍ഖര്‍ സല്മാന് പുറമെ നടന്, സംവിധായകന്, തിരക്കഥാകൃത്ത്, ഗായകന് എന്നീ നിലകളില്‍ മലയാള ചലച്ചിത്രവേദിയെ സമ്പന്നമാക്കിയ യുവതാരം വിനീത് ശ്രീനിവാസനും, പുരസ്കാരങ്ങള്‍ വാരികൂട്ടിയ പിന്നണി ഗായിക സിത്താര, സംഗീതകാരന് നരേഷ് അയ്യര്‍, വയലിനിസ്റ്റ് കാവ്യ അജിത് എന്നിവരും റിഹേഴ്സൽ തിരക്കിലാണ്. കോട്ടയം നസീര്‍, പാഷാണം ഷാജി എന്ന് അറിയപ്പെടുന്ന സാജു നവോദയ, നിര്‍മല്‍ പാലാഴി എന്നിവര്‍ പൊട്ടിച്ചിരി ഉയര്‍ത്താനുണ്ടാകും. കഴിഞ്ഞ വർഷം ദുബൈ ഗ്ലോബല്‍ വില്ലേജില്‍ സൂപ്പർസ്റ്റാര്‍ മോഹൻലാൽ പങ്കുചേർന്ന പ്രവാസോത്സവം കാണികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡ് കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
