Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമെ​ഡി​ക്ക​ൽ ലൈ​സ​ൻ​സ്​...

മെ​ഡി​ക്ക​ൽ ലൈ​സ​ൻ​സ്​ ക​ർ​ശ​ന​മാ​ക്കു​ന്ന നി​യ​മ​ത്തി​ന്​ എ​ഫ്.​എ​ൻ.​സി അം​ഗീ​കാ​രം

text_fields
bookmark_border
മെ​ഡി​ക്ക​ൽ ലൈ​സ​ൻ​സ്​ ക​ർ​ശ​ന​മാ​ക്കു​ന്ന നി​യ​മ​ത്തി​ന്​ എ​ഫ്.​എ​ൻ.​സി അം​ഗീ​കാ​രം
cancel

അ​ബൂ​ദ​ബി: മെ​ഡി​ക്ക​ൽ ലൈ​സ​ൻ​സ്​ ക​ർ​ശ​ന​മാ​ക്കു​ന്ന ക​ര​ട്​ നി​യ​മ​ത്തി​ന്​ ഫെ​ഡ​റ​ൽ നാ​ഷ​ന​ൽ കൗ​ൺ​സി​ ൽ വ്യാ​ഴാ​ഴ്​​ച അം​ഗീ​കാ​രം ന​ൽ​കി. രാ​ജ്യ​ത്ത്​ ഫ്രീ​സോ​ൺ ഉ​ൾ​പ്പെ​ടെ ചി​കി​ത്സ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും പ്ര​വ​ർ​ത്തി​ക്കാ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ​ക്കും നി​യ​മ​ത്തി​െ​ൻ​റ വ​കു​പ്പു​ക​ൾ ബാ​ധ​ക​മാ​ണ്. നി​യ​മ​പ്ര​കാ​രം ആ​രോ​ഗ്യ അ​തോ​റി​റ്റി​യു​ടെ ലൈ​സ​ൻ​സ്​ ല​ഭി​ക്കാ​ത്ത ആ​ർ​ക്കും ചി​കി​ത്സ ന​ട​ത്താ​ൻ അ​നു​മ​തി​യി​ല്ല. മ​റ്റു ഏ​ത്​ ലൈ​സ​ൻ​സു​ള്ള​വ​ർ​ക്കും ഇൗ ​നി​ബ​ന്ധ​ന​യി​ൽ ഇ​ള​വി​ല്ല. സ്വ​ന്തം ലൈ​സ​ൻ​സി​െ​ൻ​റ​യും ജോ​ലി ചെ​യ്യു​ന്ന ആ​രോ​ഗ്യ സ്​​ഥാ​പ​ന​ത്തി​െ​ൻ​റ ലൈ​സ​ൻ​സി​െ​ൻ​റ​യും​ പ​രി​ധി​യി​ൽ നി​ന്നു​കൊ​ണ്ടാ​യി​രി​ക്ക​ണം ഡോ​ക്​​ട​ർ​മാ​ർ ജോ​ലി ചെ​യ്യേ​ണ്ട​ത്. അ​ന​ധി​കൃ​ത ചി​കി​ത്സ​ക​ളി​ൽ​നി​ന്ന്​ സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ നി​യ​മം ക​ർ​ശ​ന​മാ​ക്കി​യ​ത്.
ഫെ​ഡ​റ​ൽ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ആ​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന യോ​ഗ​ത്തി​ന്​ സ്​​പീ​ക്ക​ർ ഡോ. ​അ​മ​ൽ അ​ബ്​​ദു​ല്ല ആ​ൽ ഖു​ബൈ​സി നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story