ലോകകേരള സഭ മേഖലാ സമ്മേളനത്തിന് ഒരുക്കങ്ങളായി
text_fieldsദുബൈ: ഇൗ മാസം15,16തീയതികളിൽ ദുബൈയിൽ നടക്കുന്ന ലോക കേരള സഭയുടെ പശ്ചിമേഷ്യ മേഖലാ സ മ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ ശ്രീരാമകൃഷ്ണൻ, മുൻമന്ത്രി കെ.സി.ജോസഫ്, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ കേരളത്തിൽ നിന്നെത്തും. കഴിഞ്ഞ വർഷം നിലവിൽ വന്ന ലോകകേരള സഭയുടെ സംസ്ഥാനത്തിനു പുറത്തു നടക്കുന്ന ആദ്യ സമ്മേളനമാണിതെന്ന് സംഘാടക സമിതി കോ ഒാർഡിനേറ്ററും നോർക്ക റൂട്ട്സ് അംഗവുമായ ഒ.വി.മുസ്തഫ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മറ്റു മേഖലാ സമ്മേളനങ്ങളും വരും മാസങ്ങളിലുണ്ടാവും. പ്രവാസി പ്രശ്നങ്ങൾ പഠിക്കാൻ പ്രമുഖ പ്രവാസികളെ ഉൾപ്പെടുത്തി രൂപവത്കരിച്ച ഏഴ് സ്റ്റാൻറിങ് കമ്മിറ്റികളുടെ ശിപാർശകൾ മേഖലാ സമ്മേളനത്തിൽ ചർച്ച ചെയ്യും. ദുബൈ ഇത്തിസലാത്ത് അക്കാദമിയിൽ നടക്കുന്ന സഭാ ചർച്ചകൾ ഒഴികെയുള്ള പരിപാടികളിൽ ഏവർക്കും പങ്കുചേരാം. കെ.എൽ.ഗോപി, ബിജുസോമൻ, കുഞ്ഞഹമ്മദ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
