അൽെഎൻ െഎ.എസ്.സി ഇന്ത്യ ഫെസ്റ്റ് തുടങ്ങി
text_fieldsഅൽെഎൻ: അൽെഎൻ ഇന്ത്യൻ സോഷ്യൽ സെൻററിൽ (െഎ.എസ്.സി) ഇന്ത്യ ഫെസ്റ്റിന് തുടക്കമായി. െഎ.എസ്.സി അങ്കണത്തിൽ നടന്ന മഹാമേള ഉദ്ഘാടനം ശൈഖ് സായിദ് ബിൻ തഹ്നൂൻ ബിൻ മുഹമ്മ ദ് ആൽ നഹ്യാൻ നിർവഹിച്ചു. യു.എ.ഇ സഹിഷ്ണുത വർഷാചരണത്തിെൻറ ഭാഗമായി െഎ.എസ്.സി സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഇന്ത്യൻ സ്ഥാനപതി നവ്ദീപ്സിങ് സൂരി ഉദ്ഘാടനം ചെയ്തു. െഎ.എസ്.സി ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് ഡോ. ശശി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി കൗൺസലർ എം. രാജമുരുഗൻ, മുഹമ്മദ് മുസല്ലം ബിൻ ഹമ്മ് ആൽ അമീരി, സാലിം ബൽ റക്കാദ് ആൽ അമീരി, ഡോ. ജോർജ് മാത്യു, ബർജീൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അരുൺ മേനോൻ തുടങ്ങിയവർ സംസാരിച്ചു. െഎ.എസ്.സി കലാകാരന്മാർ കലാപരിപാടികൾ അവതരിപ്പിച്ചു.
വിദ്യാഭ്യാസ^ആരോഗ്യ^ബാങ്കിങ് മേഖലകളിലേത് ഉൾപ്പെടെ 30ഒാളം സ്റ്റാളുകളാണ് മേളയിൽ പ്രവർത്തിക്കുന്നത്. വിവിധ സംസ്ഥാനങ്ങളുടെ ഭക്ഷ്യസ്റ്റാളുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മേളയുടെ രണ്ടാം ദിനമായ വെള്ളിയാഴ്ച വൈകുന്നേരം ആറിന് നൃത്ത^സംഗീത ഷോയും ഏഴിന് ഇന്ത്യൻ സിനിമ ചരിത്രത്തെ ആസ്പദമാക്കി തയാറാക്കിയ സിനിമ മാജിക്കും മ്യൂസിക്കൽ ഷോയും അരങ്ങേറും. രാത്രി എട്ടിന് ഷാർജ ബുക് അതോറിറ്റി എക്സിക്യൂട്ടീവ് മോഹൻകുമാറിന് സ്വീകരണം നൽകും. 8.30 മുതൽ പിന്നണി ഗായിക ഹർഷ ചന്ദ്രെൻറ ഗാനമേള അരങ്ങേറും. പ്രവാസി എഴുത്തുകാരി ഹണി ഭാസ്കറും പൊതു പരിപാടിയിൽ പെങ്കടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ശനിയാഴ്ച മേള സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
