അജ്മാന് പൊലീസിെൻറ ഇടപെടല്‍; നാലു വയസുകാരനെ വീട്ടുകാര്‍ക്ക് തിരിച്ചു കിട്ടി
text_fieldsഅജ്മാന്: കാണാതായ നാലു വയസുകാരനെ അജ്മാന് പൊലീസിെൻറ സമയോചിത ഇടപെടല്‍ മൂലം ഒ രു മണിക്കൂറിനകം വീട്ടുകാര്‍ക്ക് തിരിച്ചു കിട്ടി. വ്യാഴാഴ്ച്ച പുലര്‍ച്ച 6.45 ന് റോന്ത് ചുറ് റുകയായിരുന്ന അജ്മാന് പോലീസാണ് നുഐമിയയിലെ പള്ളിയുടെ സമീപം ഒറ്റക്കിരിക്കുന്ന നാലു വയസുകാരനെ കണ്ടെത്തുന്നത്. രക്ഷിതാക്കള്‍ ഇല്ലാതെ ഒറ്റയ്ക്ക് കണ്ട ബാലനെ പൊലീസ് ഏറ്റെടുത്ത് സമാധാനിപ്പിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കുട്ടിക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും നല്കി വീട്ടുകാരെ കുറിച്ച് അന്വേഷിച്ച് കൊണ്ടിരുന്നു.
ഏകദേശം ഒരു മണിക്കൂര്‍ പിന്നിടുമ്പോഴേക്കും ബാലനെ കിട്ടിയ പ്രദേശത്ത് നിന്ന് കുട്ടിയെ നഷ്ടപ്പെട്ട പരാതിയുമായി പൊലീസിന് ഫോണ്‍ കോള്‍ വരികയായിരുന്നെന്ന് അന്വേഷണ വിഭാഗം മേധാവി മേജർ ജനറൽ ഖൽഫാൻ അബ്ദുല്ല ഹമീദ് പറഞ്ഞു. വീട്ടുകാരോട് ബാലന് പൊലീസിെൻറ സംരക്ഷണത്തില്‍ ഉണ്ടെന്ന് അറിയിച്ച പൊലീസ് അറബ് വംശജരായ രക്ഷിതാക്കളെത്തിയപ്പോള്‍ കൈമാറി. പൊലീസിന്റെ നടപടിയില്‍ കുടുംബം നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
