ഉമ്മുൽഖുവൈൻ ഫുട്ബാൾ: ആദ്യമായി രണ്ട് കേരളാ ക്ലബ്ബുകളും
text_fieldsദുബൈ: ഉമ്മുൽഖുവൈൻ കിരീടവകാശിയുടെ രക്ഷകർതൃത്വത്തിൽ അൽ അറബി സ്റ്റേഡിയത്തിൽ നടക്കുന്ന 16ാമത് അന്താരാഷ്്ട്ര ക്ലബ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ചരിത്രത്തിലാദ്യമായി രണ്ടു കേരള ടീമുകൾക്ക് അവസരം ലഭിച്ചു. മാഞ്ചസ്റ്റർ ഷിപ്പിങ്, കോസ്റ്റൽ ട്രിവാൻഡ്രം ടീമുകളാണ് ടൂർണമെൻറിൽ മലയാളത്തിെൻറ പെരുമയാവുക. എഫ്.സി ഉമ്മൽഖുവൈൻ പതിവായി നടത്തുന്ന ടൂർണ്ണമെൻറിലെ കളിമികവും ജനപങ്കാളിത്തവും കണക്കിലെടുത്താണ് ഇൗ അവസരം.ഇന്ത്യയിലേയും, യു.എ.ഇയിലേയും പ്രഗത്ഭരായ മുൻനിര താരങ്ങൾ ഇരു ടീമുകളിലുമായി മറ്റു വിദേശ ടീമുകളുമായി ഏറ്റുമുട്ടാൻ ബൂട്ട് കെട്ടുന്നുണ്ട്. ഞായറാഴ്ച്ച നടന്ന വാശിയേറിയ മത്സരത്തിൽ മാഞ്ചസ്റ്റർ ഷിപ്പിംഗ് കാറ്റാലൻസ് യു.എ.ഇയെ 2^-2 സമനിലയിൽ തളച്ചു. മാഞ്ചസ്റ്ററിന് വേണ്ടി മുൻ കേരള ജൂനിയർ താരം രാഹുൽ, കാസർഗോഡ് ജില്ലാ ടീം അംഗങ്ങളായ കിരൺ, നൗഫൽ ഗോവ താരം ഹൈസൺ എന്നിവരെ കൂടാതെ അംഗോളക്കാരൻ മാരിയോ എന്നിവർ മിന്നുന്ന പ്രകടനം കാഴ്ച വെച്ചു. വൈകീട്ട് 7:30 നും 9:30 നും ആണ് മത്സരങ്ങൾ നടക്കുന്നത്. ഫെബ്രുവരി 16 നാണു ഫൈനൽ.
റിപ്പോർട്ട്: ഷാജു ബിൻ മജീദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
