Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ന​സ്സി​ൽ മാ​യി​ല്ല...

മ​ന​സ്സി​ൽ മാ​യി​ല്ല മാ​ർ​പാ​പ്പ

text_fields
bookmark_border
മ​ന​സ്സി​ൽ മാ​യി​ല്ല മാ​ർ​പാ​പ്പ
cancel

അ​ബൂ​ദ​ബി: പ്രി​യ​പ്പെ​ട്ട ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ, അ​ങ്ങ്​ തി​രി​ച്ചു​പോ​യെ​ങ്കി​ലും ച​രി​ത്രം സൃ​ഷ് ​​ടി​ച്ച ഇൗ ​ദി​ന​ങ്ങ​ളെ ലോ​കം മ​റ​ക്കി​ല്ല. മ​ത​സൗ​ഹാ​ർ​ദ​ത്തി​െ​ൻ​റ​യും മാ​ന​വ സാ​ഹോ​ദ​ര്യ​ത്തി​െ​ൻ​റ ​യും ആ​ശ​യ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ലോ​ക​സ​മാ​ധാ​ന​ത്തി​നു​ള്ള ഉ​ത്ത​മ മാ​ർ​ഗ​ങ്ങ​ൾ പ്ര​വൃ​ത്തി​യി​ലൂ​ടെ പ്ര​ശോ​ഭി​പ്പി​ച്ച ആ ​ദി​വ്യ പ്ര​ഭാ​വം ഞ​ങ്ങ​ളു​ടെ മ​ന​സ്സു​ക​ളെ ശൂ​ന്യ​മാ​ക്കി​ല്ല. പ്ര​സി​ദ്ധ​മാ​യ ആ ​പു​ഞ്ചി​രി മു​ത​ൽ കു​ഞ്ഞു​ങ്ങ​േ​ളാ​ടു​ള്ള വാ​ത്സ​ല്യം വ​രെ ഇൗ ​രാ​ജ്യ​ത്തും മു​ദ്ര​ണം ചെ​യ്​​താ​ണ്​ അ​ങ്ങ്​ മ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. അ​ങ്ങ​യു​ടെ സ​മ്മാ​ന​ങ്ങ​ൾ പോ​ലും സ​മാ​ധാ​ന​ത്തി​െ​ൻ​റ ഏ​ടു​ക​ളാ​യി​രു​ന്നു. ഫ്രാ​ൻ​സി​സ്​ അ​സ്സീ​സി^​സു​ൽ​ത്താ​ൻ മാ​ലി​ക്​ അ​ൽ കാ​മി​ൽ കൂ​ടി​ക്കാ​ഴ്​​ച ആ​ലേ​ഖ​നം ചെ​യ്​​ത ഫ​ല​കം സ്​​നേ​ഹ​മാ​യി ന​ൽ​കു​േ​മ്പാ​ൾ ച​രി​ത്ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ട്ട മ​ത​സൗ​ഹാ​ർ​ദ​ത്തി​െ​ൻ​റ സ​ന്ദ​ർ​ഭ​ങ്ങ​ൾ പ്ര​തി​ഫ​ലി​ക്കു​ക​യാ​യി​രു​ന്നു. സ​മാ​ധാ​ന​വും മാ​ന​വ സാ​ഹോ​ദ​ര്യ​വും ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​നും ദു​ർ​ബ​ല​രെ സ​ഹാ​യി​ക്കു​ന്ന​തി​നും അ​ങ്ങ്​ ഒ​പ്പു​വെ​ച്ച മാ​ന​വ സൗ​ഹാ​ർ​ദ രേ​ഖ ഭാ​വി​ത​ല​മു​റ​ക്ക്​ പ്ര​കാ​ശ​മാ​ന​മാ​യ വ​ഴി​ക​ളി​ലൂ​ടെ മു​ന്നോ​ട്ട്​ കു​തി​ക്കാ​ൻ ക​രു​ത്ത്​ ന​ൽ​ക​െ​ട്ട.

സൗ​മ്യ​മാ​യി​രു​ന്നു അ​ങ്ങ​യു​ടെ സം​സാ​രം. എ​ന്നാ​ൽ, ആ ​വാ​ക്കു​ക​ൾ പാ​വ​പ്പെ​ട്ട​വ​ർ​ക്കും അ​ശ​ര​ണ​ർ​ക്കും വേ​ണ്ടി​യു​ള്ള മു​ഴ​ക്കാ​യി​രു​ന്നു. യു​ദ്ധ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന, ശ​രി​വെ​ക്കു​ന്ന ഒ​ന്നും ത​ന്നെ സ്വീ​കാ​ര്യ​മ​ല്ലെ​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ള്ള അ​ഭി​പ്രാ​യം ഇൗ ​ലോ​ക​ത്തി​െ​ൻ​റ കാ​തു​ക​ളി​ൽ ഇ​ട​ക്കി​ടെ പ്ര​തി​ധ്വ​നി​ക്കാ​തി​രി​ക്കി​ല്ല. യ​മ​ൻ, സി​റി​യ, ഇ​റാ​ഖ്, ലി​ബി​യ രാ​ജ്യ​ങ്ങ​ളെ പ്ര​ത്യേ​കം ഒാ​ർ​ത്തു​കൊ​ണ്ടാ​ണ്​ യു​ദ്ധ​ത്തി​നെ​തി​രെ അ​ഭി​പ്രാ​യം പ​റ​യു​ന്ന​തെ​ന്ന വാ​ക്കു​ക​ൾ കാ​രു​ണ്യ​മ​ല്ലാ​തെ മ​റ്റെ​ന്താ​ണ്. ആ​യു​ധ​ബ​ല​ത്തി​െ​ൻ​റ യു​ക്​​തി​യെ​യും വെ​റു​പ്പി​ൽ കെ​ട്ടി​പ്പൊ​ക്കു​ന്ന മ​തി​ലു​ക​ളെ​യും ത​ള്ളി​പ്പ​റ​യു​ന്ന​ത്​ ഇൗ ​കാ​ല​ഘ​ട്ട​ത്തോ​ടു​ള്ള ശ​ക്​​ത​മാ​യ ആ​ശ​യ​സം​വാ​ദം ത​ന്നെ​യാ​ണ്. പ്രി​യ​പ്പെ​ട്ട മാ​ർ​പാ​പ്പ, സാ​ഹോ​ദ​ര്യ​ത്തി​െ​ൻ​റ സ​ഹി​ഷ്​​ണു​ത​യു​ടെ സ​ന്ദേ​ശം മു​ഴ​ക്കു​ന്ന ഇൗ ​വേ​ദി​യി​ലേ​ക്ക്​ അ​ങ്ങ​യു​െ​ട സാ​ന്നി​ധ്യ​വും, സ​മാ​ധാ​ന​ത്തി​നാ​യി ഒ​രു​മി​ച്ചു നീ​ങ്ങു​വാ​നു​ള്ള യ​ത്​​ന​ങ്ങ​ൾ​ക്ക്​ താ​ങ്ക​ളു​ടെ പി​ന്തു​ണ​യും ല​ഭി​ച്ച​ത്​ ദൈ​വ​ത്താ​ൽ ഞ​ങ്ങ​ൾ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​തി​നാ​ൽ ത​ന്നെ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story