തൊഴിലേന്വഷകർക്കും, മികച്ച തൊഴിൽ ആഗ്രഹിക്കുന്നവർക്കും കമോൺ കേരള കൂട്ടിനുണ്ട്
text_fieldsദുബൈ: നിങ്ങൾ ഒരു തൊഴിലന്വേഷകനാണോ, യു.എ.ഇയിൽ ജോലി തേടുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ നിങ്ങൾക്കുണ്ടോ? കേരളത്തിെൻറ സർവോൻമുഖമായ പുരോഗതിയും യു.എ.ഇയുമായുള്ള ഹൃദയബന്ധവും ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന കമോൺ കേരള പരിപാടിയിലെ സ്കൈഡെസ്റ്റ് നിങ്ങൾക്ക് തുണയായി മാറും. യു.എ.ഇയിലെ വിവിധ മുൻനിര സ്ഥാപനങ്ങളിൽ ജോലി അന്വേഷിക്കുന്നവർ https://skydest.com/cokcareerexpo എന്ന ലിങ്ക് മുഖേനെ തങ്ങളുടെ ബയോഡാറ്റ അപ്ലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്.
ഇവ പരിശോധിച്ച് യോഗ്യരെന്ന് കണ്ടെത്തുന്ന ഉദ്യോഗാർഥികളെ ഫെബ്രുവരി 14ന് കമോൺ കേരള വേദിയിൽ സ്ഥാപനങ്ങളുടെ അധികൃതർ അഭിമുഖം നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഉടനടി നിയമനവും നൽകും. ഇതിനു പുറമെ നിങ്ങളുടെ സി.വികൾ മികച്ച രീതിയിലാക്കി കൂടുതൽ ഉയർന്ന ജോലികൾ തേടുന്നതിന് ആത്മവിശ്വാസം പകരുന്നതിന് സി.വി ക്ലിനിക്, മോക്ക് ഇൻറർവ്യൂ, സ്കിൽ ഡവലപ്മെൻറ് പ്രോഗ്രാം എന്നിവയും കമോൺകേരളയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
