മാര്‍പ്പാപ്പയുടെ മനോഹര രൂപമൊരുക്കി ബിനോയ്
text_fieldsഅജ്മാന്: മാര്‍പ്പാപ്പയടക്കമുള്ള മഹാരഥന്മാരെ മരത്തില്‍ പകര്‍ത്തി ശ്രദ്ധേയനാവുകയാണ് പ്രവാസി മലയാളി. ഷാര്‍ജയിലെ ജര്‍മന്‍ ഗള്‍ഫ് എന്ന കമ്പനിയില്‍ സെയില്‍സ് കോഡിനേറ്റര്‍ ആയി ജോലി ചെയ്യുന്ന വയനാട് മാനന്തവാടിക്കടുത്ത് തലപ്പുഴ സ്വദേശി ബിനോയ് ക്രിസ്റ്റി ഡിസൂസയാണ് വശ്യ മനോഹരമായ ശിൽപങ്ങള് മരങ്ങളില്‍ കൊത്തിയൊരുക്കുന്നത്. റോമൻ കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനും സഭയുടെയും വത്തിക്കാൻ രാഷ്ട്രത്തിെൻറയും പരമാധികാരിയുമായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി തുടങ്ങിയ നിരവധി പ്രമുഖരുടെ രൂപമാണ് ബിനോയ് ക്രിസ്റ്റി നാട്ടില്‍ നിന്നുമെത്തിച്ച മരങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നത്.
ഒഴിവ് സമയം പരമാവധി ഉപയോഗപ്പെടുത്തിയാണ് ബിനോയ് തന്റെ കലാവിരുത് ഒരുക്കിയെടുക്കുന്നത്. ആലുവ സെൻറ് അഗസ്റ്റിന് സെമിനാരിയില്‍ പഠിക്കുന്ന കാലത്ത് തോന്നിയ കൗതുകത്തില്‍ മരത്തില്‍ കൊത്തിയുണ്ടാക്കിയ ക്രിസ്തുവിന്റെ ശില്‍പ്പം സ്പെയിനിലെ ഓറിയൻറല്‍ നാഷണല്‍ മ്യുസിയത്തില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. യേശുവിെൻറയും മറിയമിെൻറയും ഒന്നിച്ചുള്ള ശില്‍പ്പം തന്റെ കമ്പനിയുടമ ജര്‍മന്‍ സ്വദേശിക്ക് നല്‍കുകയും അദേഹം അത് നാട്ടിലേക്ക് കൊണ്ട് പോവുകയും ചെയ്തു. ശില്പ കലയില്‍ സാങ്കേതിക വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലാത്ത ബിനോയ് ചിത്ര രചന, സംഗീതം, മിമിക്രി എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. മാര്‍പ്പാപ്പയുടെ ചരിത്ര പ്രധാനമായ യു.എ.ഇ സന്ദര്‍ശനത്തിനിടയില്‍ തന്റെ കലാ സൃഷ്ടി മാര്‍പ്പാപ്പക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന ആഗ്രഹത്തിലാണ് ഈ പ്രവാസി യുവാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
