‘ഹലോ പാടൂർ’ കുടുംബ സംഗമം എട്ടിന്
text_fieldsഅബൂദബി: തൃശൂർ ജില്ലയിലെ പാടൂർ നിവാസികളുടെ കൂട്ടായ്മയായ പീസ് അബൂദബി യു.എ.ഇയിലെ പാടൂർ പ്രവാസികൾക്കായി ‘ഹലോ പാടൂർ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന കലാ കായിക മത്സരങ്ങളും കുടുംബ സംഗമവും ഫെബ്രുവരി എട്ടിന് അബൂദബി മുസഫ ഷൈനിങ് സ്റ്റാർ സ്കൂളിൽ നടക്കുമെന്ന് പ്രസിഡൻറ് നാസർ ഇബ്രാഹിം അറിയിച്ചു. വിവിധ എമിറേറ്റുകളിലുള്ള പാടൂർ വാസികളെ പ്രാദേശികമായി നാല് ടീമുകളായി തിരിച്ചാണ് കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ടീമുകളെ ഹാഫിസ് മുഹമ്മദ്, ഒ.ടി. നിസ്സാർ, റഫീഖ് പുളിക്കൽ, തൈസീർ പി. മുഹമ്മദ് എന്നിവർ നയിക്കും. വൈകുന്നേരം പാടൂരിലെ കല^സാംസ്കാരിക പ്രതിഭകളെ ആദരിക്കും. കുട്ടികളുടെയും മുതിർന്നവരുടെയും കലാ പരിപാടികളും ഉണ്ടാകും. പിന്നണി ഗായകൻ കബീർ നയിക്കുന്ന സംഗീത നിശയും നടക്കും. ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന കമോൺ കേരള പരിപാടിയുടെ ടിക്കറ്റ് കൗണ്ടർ സംഗമവേദിയിൽ പ്രവർത്തിക്കും. ഫോൺ: 0506887840.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
