വർണ്ണാഭമായ കലാവിരുന്നോടെ ഹാബിറ്റാറ്റ് സ്കൂൾ ദിനാഘോഷം
text_fieldsഅജ്മാൻ: വർണ്ണാഭമായ ചടങ്ങുകളോടെ അൽ ജർഫ് ഹാബിറ്റാറ്റ് സ്കൂൾ ദിനാഘോഷം ട്രിബുലസ് - 2019 നടന്നു. ഉദ്ഘാടനചടങ്ങിൽ ഹാബിറ്റാറ്റ് സ്കൂളുകളുടെ ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ സാക്കിർ റാഷിദ് അൽ നുെഎമി പങ്കെടുത്തു. ഹാബിറ്റാറ്റ് സ്കൂളുകളുടെ എം.ഡി. ഷംസുസമാൻ, ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ മാൻഡ വെങ്കട്ടരാമ, ടി.സി.ഐ ഫെസിലിറ്റേറ്റർ ഡോ. തോമസ് എബ്രഹാം, ഹാബിറ്റാറ്റ് സ്കൂൾ (അൽ - ജർഫ് ) പ്രിൻസിപ്പാൾ അശോക് തിവാരി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ട്രിബുലസ് 2019 ലോഗോ ഷംസുസമാൻ പ്രകാശനം ചെയ്തു.
കുട്ടികളുടെ സാഹിത്യ സൃഷ്ടികളുടെ സമാഹാരമായ ‘ലെറ്റ്സ് ഹിയർ ദിസ് സമ്മർ’ എന്ന പുസ്തകം മാൻഡ വെങ്കട്ടരാമ പ്രകാശനം ചെയ്തു. ട്രിബുലസ് ലോഗോ രൂപകൽപന ചെയ്ത ഹാബിറ്റാറ്റ് സ്കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥി ശരൺ സാബുവിന് മൊമേൻറാ സമ്മാനിച്ചു. വിവിധ മേഖലകളിലെ മികവിന് കുട്ടികൾക്കുള്ള അവാർഡ് ദാനവും നടന്നു. ഹാബിറ്റാറ്റ് അജ്മാൻ വിദ്യാഭ്യാസ മേഖല ഫീ കോ ഓർഡിനേറ്റർ ഫാത്തിമ അഹമ്മദ് ഖാരിബ്, കോ ഓർഡിനേറ്റർ റീം അബ്ദുള്ള അൽ ഷംസി എന്നിവർ പങ്കെടുത്തു. ഹാബിറ്റാറ്റ് സ്കൂൾ സി.ഇ.ഒ. ആദിൽ സി.ടി., ഡീൻ വസീം യൂസഫ് എന്നിവർ ഹാബിറ്റാറ്റ് സ്കൂളുകളുടെ ഭാവികാലപ്രവർത്തങ്ങളെപ്പറ്റി പ്രഭാഷണം നടത്തി. തുടർന്ന് അൽ ജർഫ് ഹാബിറ്റാറ്റിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളോടെ ചടങ്ങുകൾ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
