Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാ​ർ​പാ​പ്പ​ക്ക്​...

മാ​ർ​പാ​പ്പ​ക്ക്​ പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​ൽ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം

text_fields
bookmark_border
മാ​ർ​പാ​പ്പ​ക്ക്​ പ്ര​സി​ഡ​ൻ​ഷ്യ​ൽ  കൊ​ട്ടാ​ര​ത്തി​ൽ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം
cancel

അ​ബൂ​ദ​ബി: ​ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ​ക്ക്​ പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച ഉ​ജ്ജ്വ​ല വ​ര​വേ​ൽ​പ്​ ന​ൽ​കി. അ​റേ​ബ്യ​ൻ കു​തി​ര​ക​ളു​ടെ പു​റ​ത്തേ​റി​യ അ​ശ്വ സൈ​നി​ക​രു​ടെ അ​ക​മ്പ​ടി​യോ​ടെ ആ​ന​യി​ക്ക​പ്പെ​ട്ട മാ​ർ​പാ​പ്പ​യെ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​നാ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​ർ സ്വീ​ക​രി​ച്ചു. 21 ഗ​ൺ സ​ല്യൂ​േ​ട്ടാ​ടെ​യാ​യി​രു​ന്നു സ്വീ​ക​ര​ണം.

തു​ട​ർ​ന്ന്​ വ​ത്തി​ക്കാ​െ​ൻ​റ​യും യു.​എ.​ഇ​യു​ടെ ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു. യു.​എ.​ഇ വ്യോ​മ​സേ​ന​യു​ടെ ​അ​ഭ്യാ​സ പ്ര​ക​ട​ന സം​ഘ​മാ​യ ‘അ​ൽ ഫു​ർ​സാ​ൻ’ കൊ​ട്ടാ​ര​ത്തി​ന്​ മു​ക​ളി​ൽ വ​ത്തി​ക്കാ​ൻ പ​താ​ക​യു​ടെ നി​റം തീ​ർ​ത്തു.ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദും മാ​ർ​പാ​പ്പ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. യു.​എ.​ഇ​യും വ​ത്തി​ക്കാ​നും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്​​ത​മാ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ മൂ​വ​രും ച​ർ​ച്ച ചെ​യ്​​തു. ലോ​ക​ത്ത്​ സ​ഹി​ഷ്​​ണു​ത​യും സം​വാ​ദ​വും സ​ഹ​വ​ർ​ത്തി​ത്വ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ളും കൂ​ടി​യാ​ലോ​ചി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story