പ്രവാസ വർഷങ്ങൾക്ക് വിട, ഇനി മുസ്തഫ നാട്ടിലേക്ക്
text_fieldsദുബൈ: 12ാം വയസുമുതൽ പ്രവാസം അനുഭവിക്കുന്ന വെട്ടുകാട് അമ്പലത്ത് വീട്ടിൽ മുഹമ്മദിെ ൻറയും നബീസയുടെയും മകൻ മുസ്തഫ മുപ്പത്തി ഏഴ് വർഷത്തെ ഗൾഫ് ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നു. 12ാം വയസിൽ ബോംബെയിൽ എത്തി രണ്ട് രൂപ ദിവസ കൂലിക്ക് ജോലി ചെയ്താണ് ജീവിതം തുടങ്ങുന്നത്. ഇതേ പോലെ നാല് വർഷം. പിന്നീട് എഴുപത്തി ഏഴിൽ ഖത്തറിൽ പോയ അദ്ദേഹം പതിനേഴ് വർഷം സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തു.
1998 ലാണ് യു.എ.ഇയിൽ എത്തുന്നത്. ഒമ്പത് വർഷം ദുബൈയിൽ അറബിയുടെ വസതിയിൽ ജോലി ചെയ്ത ശേഷം ദുബൈ ടാക്സിയിൽ ഡ്രൈവറായി കയറി. 12 വർഷം ആ യൂനിഫോമിട്ട് രാജ്യം കാണാനെത്തുന്ന സഞ്ചാരികളെയും താമസക്കാരെയും സ്വദേശികളെയുമെല്ലാം ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചു. യു.എ. ഇ. വെട്ടുകാട് മഹല്ല് കമ്മിറ്റി, ഹിദായത്തുൽ ഇസ്ലാം മദ്രസ്സ കമ്മിറ്റി , വി.പി.ഗ്രൂപ്പ് എന്നിവയിൽ ഭാരവാഹിയായി പ്രവർത്തിച്ചു വരുന്നു. ഇതിനിടെ മൂത്ത മകളുടെ നിക്കാഹ് കഴിഞ്ഞു.
മകൻ ബിടെക് അവസാന വർഷം പൂർത്തിയാക്കി. മറ്റൊരുമകൾ എട്ടാം ക്ലാസിൽ പഠിക്കുന്നു. രണ്ട് സഹോദരൻമാരും മൂന്ന് സഹോദരികളുമുണ്ട്. ജൻമനാടിെൻറ യു.എ.ഇ സംഘടനയായ വെട്ടുകാട് ആളൂർ സ്പോർട്സ് അസോസിയേഷൻ(വാസ) മുസ്തഫക്ക് യാത്രയയപ്പ് നൽകി. പ്രസിഡൻറ് മുഹമ്മദ് വെട്ടുകാട് സർട്ടിഫിക്കറ്റും ഉപഹാരവും നൽകി. സലീം ആളൂർ ഉദ്ഘാടനം ചെയ്തു. പിവി. അനിലൻ, എ. എ. അലി, സുരേഷ് ബാബു , ആർ. എ. താജുദ്ദീൻ, എ. എം. ഉമ്മർ, എം. എ ഖാസിം, എം.കെ. ജലിൽ എന്നിവർ പ്രസംഗിച്ചു. എം.കെ. റസാഖ് സ്വാഗതവും എ.എ.അലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
