ദുബൈയുടെ തലയെടുപ്പ് ഉയർത്താൻ ബുർജ് ജുമേറ
text_fieldsദുബൈ: ആധുനിക ലോക വിസ്മയമായ ബുർജുൽ അറബിന് അരികിലായി ദുബൈയുടെ മറ്റൊരു മഹാസംരംഭമായി ബുർജ് ജുമേറ പദ്ധതിക്ക് ആരംഭം കുറിച്ചു. ദുബൈ ഹോൾഡിങ്സ് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം നിർവഹിച്ചു. ഡൗൺടൗൺ ജുമേറ എന്ന പേരിൽ നിലവിൽ വരുന്ന ടൗൺഷിപ്പിെൻറ മുഖ്യ പ്രതീകവും ആകർഷണവുമാവും ബുർജ് ജുമേറ. ഭാവിയുടെ നഗരമാവുക എന്ന ദുബൈയുടെ ദർശനങ്ങളുടെ തുടർച്ചയാണ് ഡൗൺ ടൗൺ ജുമേറയെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. അതി മനോഹരമായ രൂപഭംഗിയും മികച്ച പശ്ചാത്തല സൗകര്യ ആസൂത്രണവുമാണ് ഇതിെൻറ മുഖമുദ്ര. 2023ൽ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാവും. പൂർത്തിയാകുേമ്പാൾ താമസ-വാണിജ്യ സ്ഥാപനങ്ങളും ഹോട്ടലുകളും ഭക്ഷണ കേന്ദ്രങ്ങളും, റിയൽ എസ്റ്റേറ്റ് സംരംഭങ്ങളും ഉൾക്കൊള്ളുന്ന കേന്ദ്രമായി ഇവിടം മാറും.
ദുബൈ ഇൻറർനാഷനൽ മറൈൻ ക്ലബ് ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽമക്തും, ദുബൈ ഹോൾഡിങ്സ് ചെയർമാൻ അബ്ദുല്ല അൽ ഹബ്ബാഇ എന്നിവർക്കൊപ്പം എത്തിയ ൈശഖ് മുഹമ്മദ് പദ്ധതിരേഖയിൽ കൈമുദ്ര ചാർത്തിയാണ് മടങ്ങിയത്. 550 മീറ്റർ ഉയരമുള്ള ബുർജിെൻറ മുകളിൽ നിന്നു നോക്കിയാൽ ദുബൈയുടെ ചുറ്റുകാഴ്ചകൾ കാണാം. ബുർജ് ജുമേറയുടെ മുകൾ തട്ട് നിരവധി വിശിഷ്ട പരിപാടികൾക്ക് വേദിയാവും. ആകാശപ്പരപ്പിലേക്ക് മിഴി തുറക്കുന്ന റസ്റ്ററൻറുകളും ഇവിടെയുണ്ടാവും. ശൈഖ് മുഹമ്മദിെൻറ വിരൽമുദ്രയുടെ ആകൃതിയിലാണ് ബുർജ് ജുമേറയുടെ അടിത്തട്ട് ക്രമീകരിക്കുന്നത്. കലാ സാമൂഹിക, സാംസ്കാരിക പരിപാടികളുടെ കേന്ദ്രമാക്കുവാനാണ് പദ്ധതി. ജലധാരകളും ആംഫി തീയറ്ററും, വെളിച്ചത്തിെൻറ ഉത്സവവും ഇവിടെയുണ്ടാവും. നിരവധി വാണിജ്യസ്ഥാപനങ്ങളും തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
