രണ്ട് ഖത്തർ കളിക്കാരുടെ യോഗ്യത: യു.എ.ഇ എ.എഫ്.സിയെ പ്രതിഷേധമറിയിച്ചു
text_fieldsഅബൂദബി: ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഖത്തറിന് വേണ്ടി കളിക്കുന്ന രണ്ടുപേരുടെ യോഗ്യത സംബന്ധിച്ച് യു.എ.ഇ ഫുട്ബാൾ അസോസിയേഷൻ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനെ (എ.എഫ്.സി) പ്രതിഷേധമറിയിച്ചു. ഖത്തറിെൻറ സ്റ്റാർ സ്ട്രൈക്കർ അൽമോയസ് അലി, ഡിഫൻറർ ബസ്സാം അൽ റാവി എന്നിവർക്ക് ഖത്തറിന് വേണ്ടി ബൂട്ട് െകട്ടാനുള്ള യോഗ്യതയെയാണ് ഫുട്ബാൾ അസോസിയേഷൻ ചോദ്യം ചെയ്യുന്നത്. ജനുവരി 29ന് നടന്ന യു.എ.ഇ^ഖത്തർ സെമിഫൈനൽ മത്സരത്തിൽ കളത്തിലിറങ്ങിയ കളിക്കാരനാണ് അൽമോയസ് അലി. സസ്പെൻഷൻ കാരണം ബസ്സാം അൽ റാവിക്ക് സെമിഫൈനൽ നഷ്ടമായിരുന്നു.
സുഡാൻകാരനായ അൽമോയസും ഇറാഖിയായ ബസ്സാമും 18 വയസ്സ് മുതൽ തുടർച്ചയായി അഞ്ച് വർഷം ഖത്തറിൽ താമസിച്ചിട്ടില്ലെന്ന് കാണിച്ചാണ് പ്രതിഷേധം. അൽമോയസിന് 22 വയസ്സും ബസ്സാമിന് 21 വയസ്സുമാണുള്ളത്. ഫിഫ നിയമപ്രകാരം ഒരു ടീമിനെ പ്രതിനിധീകരിക്കാൻ ഒരു കളിക്കാരൻ യോഗ്യത നേടണമെങ്കിൽ 18 വയസ്സ് പൂർത്തിയായതിന് ശേഷം തുടർച്ചായി അഞ്ച് വർഷം ആ ടീം ഉൾപ്പെടുന്ന പ്രദേശത്ത് ജീവിച്ചിരിക്കണമെന്ന് ഫുട്ബാൾ അസോസിയേഷൻ ചൂണ്ടിക്കാട്ടി. രണ്ട് ഖത്തർ കളിക്കാരുടെ യോഗ്യത സംബന്ധിച്ച് അസോസിയേഷനിൽനിന്ന് ഒൗദ്യോഗിക പ്രതിഷേധം ലഭിച്ചതായി എ.എഫ്.സി സ്ഥിരീകരിച്ചിട്ടുണ്ട്. എ.എഫ്.സി നിയമപ്രകാരം പ്രതിഷേധം അവലോകനം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
