ഗാന്ധിജി രക്തസാക്ഷിത്വ ദിനം ആചരിച്ചു
text_fieldsഷാർജ: രാഷ്ട്ര പിതാവ് മഹാത്്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ആചരിച്ചു. എ.ഐ.സി.സി.സെക്രട്ടറി ഹിമാൻഷു വ്യാസ് പുഷ്പാർച്ചനക്ക് നേതൃത്വം നൽകി. അനുസ്മരണ പരിപാടിയിൽ പ്രസിഡൻറ് ഇ.പി.ജോൺസൺ അധ്യക്ഷത വഹിച്ചു. ഗാന്ധിജിയുടെ മൂല്യങ്ങൾ കുട്ടികളിൽ പകർന്നു നൽകാൻ ശ്രമിക്കണമെന്ന് മലയാള വിഭാഗം അദ്ധ്യാപകനായ മുരളീധരൻ പുള്ളോക്കണ്ടി മുഖ്യ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. ജോ.ജനറൽ സെക്രട്ടറി അഡ്വ.സന്തോഷ് കെ.നായർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, വൈസ് പ്രസിഡൻറ് എസ്.മുഹമ്മദ് ജാബിർ, ഓഡിറ്റർ മുരളീധരൻ വി.കെ.പി, ആക്ടിംഗ് ട്രഷറർ ഷാജി കെ ജോൺ എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ മെമ്പർ ശിവൻകുട്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
