യു.എ.ഇ മാനവ സാഹോദര്യത്തിന് മാതൃക –മാർപാപ്പ
text_fieldsഅബൂദബി: ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന യു.എ.ഇ സന്ദർശനത്തിന് മുന്നോടിയായി ഫ്രാൻസിസ് മാർപാപ്പ യു.എ.ഇയിലെ ജനങ്ങൾക്ക് ആശംസയറിയിച്ച് വിഡിയോ പോസ്റ്റ് ചെയ്തു. ഇറ്റാലിയൻ ഭാഷയിലുള്ള വിഡിയോയിൽ ഇസ്ലാമിക അഭിസംേബാധന വാക്യമായ ‘അസ്സലാമു അലൈക്കും’ എന്ന പറഞ്ഞുകൊണ്ടാണ് മാർപാപ്പ സംഭാഷണം ആരംഭിക്കുന്നത്. സഹവർത്തിത്വത്തിനും മാനവ സാഹോദര്യത്തിനും മാതൃകയാകാൻ പരിശ്രമിക്കുന്ന രാജ്യമായ യു.എ.ഇ വിഭിന്ന നാഗരികതകളുടെയും സംസ്കാരങ്ങളുെടയും സംഗമകേന്ദ്രമാണെന്ന് അദ്ദേഹം പറഞ്ഞു. മതങ്ങൾ തമ്മിലെ ആശയവിനിമയത്തിൽ പെങ്കടുക്കുന്നതിന് തന്നെ ക്ഷണിച്ച അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് മാർപാപ്പ നന്ദി അറിയിച്ചു. അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബിനും മാർപാപ്പ നന്ദി പറഞ്ഞു.
സഹോദരനും പ്രിയപ്പെട്ട സുഹൃത്തും എന്നാണ് അൽ അസ്ഹർ ഗ്രാൻഡ് ഇമാമിനെ അദ്ദേഹം വിശേഷിപ്പിച്ചത്. തിങ്കളാഴ്ച ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലാണ് മാർപാപ്പയും ഡോ. അഹ്മദ് അൽ ത്വയ്യിബും കൂടിക്കാഴ്ച നടത്തുക. മാനവ സാഹോദര്യ ആഗോള സമ്മേളനത്തിൽ ഇരുവരും പെങ്കടുക്കും. മാർപാപ്പയെ സ്വാഗതം ചെയ്തുകൊണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രതികരിക്കുകയും ചെയ്തു. ചരിത്രപരമായ മതാന്തര സമ്മേളനം ഉറ്റുനോക്കുകയാണെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി. വരും തലമുറ സമാധാനത്തിലും സുരക്ഷയിലും െഎശ്വര്യം ൈകവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
