കഴിഞ്ഞ വർഷം പിടികൂടിയത് 332 ദശലക്ഷം ദിർഹമിെൻറ വ്യാജ ഉൽപന്നങ്ങൾ
text_fieldsദുബൈ: വ്യാജ ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് ഇല്ലായ്മ ചെയ്ത് ഉൽപാദകരുടെയും ഉപഭോക്താക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ദുബൈ ഡിപ്പാർട്ട്മെൻറ് ഒാഫ് ഇക്കണോമിക് ഡവലപ്മെൻറ് (ഡി.ഇ.ഡി) നടത്തിയ ഉദ്യമങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം പിടിച്ചെടുത്തത് 332 ദശലക്ഷം ദിർഹം വില വരുന്ന 19.9 ദശലക്ഷം ഉൽപന്നങ്ങൾ. ഫോണുകളും അവയുടെ ചാർജർ, ബാറ്ററി, ഇയർഫോൺ തുടങ്ങിയ അനുബന്ധ വസ്തുക്കളുമാണ് പിടികൂടി നശിപ്പിച്ചവയിൽ ഏറ്റുവം കൂടുതൽ. 98 മില്യൻ ദിർഹം വിലവരും അവക്ക്. സൗന്ദര്യവർധക വസ്തുക്കളാണ് പിടിച്ചെടുക്കപ്പെട്ടതിെൻറ 29 ശതമാനവും. 88.3 മില്യൻ വിലവരുന്നവയാണത്. 21.4 ദശലക്ഷം ദിർഹം മൂല്യം കണക്കാക്കുന്ന 3.3 ദശലക്ഷം കാനുകളും മറ്റ് പാക്കിങ് ഉൽപന്നങ്ങളും കണ്ടുകെട്ടിയിരുന്നു. ട്രേഡ്മാർക്കും ബൗദ്ധിക സ്വത്തവകാശവും സംരക്ഷിക്കുന്നതിനും പ്രാദേശിക-അന്താരാഷ്ട്ര വ്യാപാരത്തിന് അനുയോജ്യമായ ആഗോള കേന്ദ്രം എന്ന ദുബൈയുടെ സൽപ്പേര് നിലനിർത്തുന്നതിനും ആസൂത്രിതവും കർശനവുമായ പ്രവർത്തനങ്ങളാണ് വകുപ്പ് നടത്തി വരുന്നതെന്ന് കൊമേഴ്സ്യൽ കോംപ്ലിയൻസ് ആൻറ് കൺസ്യൂമർ പ്രൊട്ടക്ഷൻ (സി.സി.സി.പി) വിഭാഗം സി.ഇ.ഒ മുഹമ്മദ് അലി റാഷിദ് ലൂത്ത മാധ്യമങ്ങളോടു പറഞ്ഞു.
ആഗോള-പ്രാദേശിക ബ്രാൻറുകളുടെ 4,537 രജിസ്ട്രേഡ് ഉൽപന്നങ്ങളെ വ്യാജൻമാരുടെ ഭീഷണിയിൽ നിന്ന് സംരക്ഷിച്ചു നിർത്താൻ േപായ വർഷം സാധിച്ചു. സൗന്ദര്യവർധക വസ്തുക്കൾ, ഫോൺ ഉപകരണങ്ങൾ എന്നിവക്കു പുറമെ വാഹന ഭാഗങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, പ്ലമ്പിങ് സാമഗ്രികൾ തുടങ്ങിയവയും പിടിച്ചെടുക്കപ്പെട്ടവയിൽ ഉൽപ്പെടുമെന്ന് ബൗദ്ധിക സ്വത്തവകാശ വിഭാഗം ഡയറക്ടർ ഇബ്രാഹിം ബെഹ്സാദ് പറഞ്ഞു. പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിക്കുന്ന രീതിയും അധികൃതർ വിശദീകരിച്ചു.വ്യാജ, അനുകരണ ഉൽപന്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 600 54 5555 എന്ന നമ്പറിലോ @Dubai_consumer എന്ന ട്വിറ്റർ ഹാൻറിലിലോ സ്മാർട്ട് പ്രൊട്ടക്ഷൻ ആപ്പ് മുഖേനയോ വിവരമറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
