അറേബ്യൻ ഉൾക്കടലിൽ ഷേരിയും ഹമ്മൂറും വൻതോതിൽ കുറഞ്ഞു
text_fieldsഅബൂദബി: ഗൾഫ് നാടുകളിൽ പ്രിയങ്കരമായ ഷേരിയും ഹമ്മൂറും ഉൾപ്പെടെ അറേബ്യൻ ഉൾക്കട ലിലെ പ്രധാന മത്സ്യ ഇനങ്ങൾ വൻതോതിൽ കുറയുന്നു. ഇൗ പ്രവണത തുടർന്നാൽ ഇൗയിനം മത്സ്യങ്ങൾക്ക് വംശനാശം സംഭവിച്ചേക്കമെന്ന് സർവേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അബൂദബി പരിസ്ഥിതി ഏജൻസി നടത്തിയ വിപുലമായ സർവേയിലാണ് ഷേരി, ഹമ്മൂർ മത്സ്യങ്ങളുടെ എണ്ണത്തിൽ 85 ശതമാനത്തിലധികം കുറഞ്ഞതായി കണ്ടെത്തിയത്. അറേബ്യൻ ഉൾക്കടലിൽനിന്ന് ഇത്തരം മത്സ്യങ്ങൾ ഇല്ലാതാകുന്നത് ഒഴിവാക്കാൻ അടിയന്തര സംരക്ഷണ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് പഠനം പറയുന്നു. ജലത്തിെൻറ താപനില വർധിക്കുന്നതും ലവണത്വ^ഒാക്സിജൻ അളവിലെ മാറ്റവും മനുഷ്യ ഇടപെടലും കാരണം അറേബ്യൻ ഉൾക്കടലിലെ മൂന്നിലൊന്ന് ജീവികൾക്ക് 2090ഒാടെ വംശനാശം സംഭവിക്കുമെന്ന് കഴിഞ്ഞ വർഷം ബ്രിട്ടീഷ് കൊളമ്പിയ സർവകലാശാല പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കിയിരുന്നു. അമിതമായ മത്സ്യബന്ധനമാണ് മീനുകളുെട എണ്ണം കുറയാനനും സമുദ്ര ആവാസ വ്യവസ്ഥിതിയിലെ അസന്തുലിതാവസ്ഥക്കും മറ്റൊരു പ്രധാന കാരണം.
കടലിനെ വീണ്ടെടുക്കാനുള്ള സമയമായരിക്കുന്നുവെന്നും കർശന നടപടികൾക്ക് ശിപാർശ ചെയ്തിട്ടുണ്ടെന്നും അബൂദബി പരിസ്ഥിതി ഏജൻസി ആക്ടിങ് സെക്രട്ടറി ജനറൽ ഡോ. ശൈഖ ആൽ ദാഹിരി പറഞ്ഞു. അമിത മത്സ്യബന്ധനത്തിെൻറ അപകടത്തെ കുറിച്ച് മീൻപിടിത്തക്കാരെ ബോധവത്കരിക്കുന്നതിന് ഏജൻസി നിരവധി ശ്രമങ്ങൾ നടത്തി. പക്ഷേ, അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് ഏജൻസിയും മറ്റു സംഘടനകളും പ്രയാസമനുഭവിക്കുകയാണ്. പ്രജനന കാലാമയ മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 30 വരെ ഷേരി, സാഫി മീനുകളെ പിടിക്കുന്നതിന് യു.എ.ഇയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വിലക്ക് നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ നഗരസഭകൾ പരിശോധനകൾ നടത്തുന്നുണ്ട്. ചില തരം വലകൾക്കുമുണ്ട് നിരോധനം. എന്നാൽ, ഇത്തരം വലകൾ ഉപയോഗിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കൽ ദുഷ്കരമാണ്. കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിൽ വ്യക്തമായത് പ്രാദേശിക മീൻപിടിത്തക്കാർ ഉപയോഗിക്കുന്ന പത്തിൽ ഏഴ് വലകളും അനധികൃതമാണെന്നാെണന്നും ഡോ. ശൈഖ ആൽ ദാഹിരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
