Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅം​ബാ​സ​ഡേ​ഴ്സ് ക​പ്പ്...

അം​ബാ​സ​ഡേ​ഴ്സ് ക​പ്പ് സെ​വ​ൻ​സ്​ ഫു​ട്​​ബാ​ൾ നാളെ

text_fields
bookmark_border
അം​ബാ​സ​ഡേ​ഴ്സ് ക​പ്പ്  സെ​വ​ൻ​സ്​ ഫു​ട്​​ബാ​ൾ നാളെ
cancel

അ​ബൂ​ദ​ബി: ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ സെ​വ​ൻ​സ്​ ഫു​ട്​​ബാ​ൾ മ​ത്സ​രം വ്യാഴാഴ്​ച​ ​ദു​ബൈ നാ​ദ് അ​ൽ​ഷേ​ബ​യി​ലെ ജെം​സ് മോ​ഡേ​ൺ അ​ക്കാ​ദ​മി, അ​ൽ​ഖൂ​സി​ലെ ക്രെ​ഡ​ൻ​സ് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും. അ​ം​ബാ​സ​ഡേ​ഴ്​​സ്​ ക​പ്പ്​ ഫു​ട്​​ബാ​ൾ എ​ന്ന പേ​രി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സോ​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യാ​ണ്​ ടൂ​ർ​ണ​മെ​ൻ​റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ണ്ട​ർ 14, അ​ണ്ട​ർ 19 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ൻ​റി​ൽ 12 മു​ത​ൽ 19 വ​യ​സ്സ്​ വ​രെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ ടീ​മു​ക​ളാ​ണ്​ പ​െ​ങ്ക​ടു​ക്കു​ക. യു.​എ.​ഇ​യി​ലെ 37 സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി അ​ണ്ട​ർ 19 വി​ഭാ​ഗ​ത്തി​ൽ 17 ടീ​മു​ക​ളും അ​ണ്ട​ർ 14 വി​ഭാ​ഗ​ത്തി​ൽ 20 ടീ​മു​ക​ളും ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ഒ​മ്പ​ത്​ മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ടൂ​ർ​ണ​മെ​ൻ​റി​െ​ൻ​റ ഫൈ​ന​ൽ 31ന് ​ഉ​ച്ച​ക്ക്​ ര​ണ്ടി​ന് ക്രെ​ഡ​ൻ​സ് സ്കൂ​ളി​ൽ ന​ട​ക്കും. ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന ടീ​മു​ക​ളെ ഏ​പ്രി​ലി​ൽ ഡെ​റാ​ഡൂ​ണി​ൽ ന​ട​ക്കു​ന്ന ഡൂ​ൺ ക​പ്പി​ൽ മ​ത്സ​രി​പ്പി​ക്കും. ഇ​വി​ടെ വി​ജ​യി​ക്കു​ന്ന ടീ​മാ​ണ് ജൂ​ലൈ​യി​ൽ ഡെ​ൻ​മാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന ഡാ​നാ ക​പ്പി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ക. കാ​യി​ക​രം​ഗ​ത്ത് പെ​ൺ​കു​ട്ടി​ക​ളു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കാ​ൻ മാ​ത്ര​മ​ല്ല ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്താ​നും ഇ​ത്ത​രം മ​ത്സ​രം ഉ​പ​ക​രി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ന​വ്ദീ​പ് സി​ങ് സൂ​രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. എം​ബ​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ടൂ​ർ​ണ​മെ​ൻ​റി​െ​ൻ​റ ജ​ഴ്സി സ്ഥാ​ന​പ​തി പു​റ​ത്തി​റ​ക്കി. ച​ട​ങ്ങി​ൽ സോ​ക്ക​ർ ഫൌ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ക്രം സി​ങ്, ലു​ലു ഗ്രൂ​പ്പ് കോ​ർ​പ​റേ​റ്റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ മാ​നേ​ജ​ർ ന​ന്ദ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story