ഏഷ്യൻ കപ്പ്: സങ്കടക്കടലായി ഗാലറി
text_fieldsഅബൂദബി: ആവേശക്കടലായി എത്തിയ ആരാധക കൂട്ടങ്ങളെ കണ്ണീരണിയിച്ച് യു.എ.ഇ ഏഷ്യൻ കപ്പ് ഫുട്ബാളിൽനിന്ന് പുറത്ത് . കൊട്ടും കുരവയുമായി ഗാലറി കീഴടക്കിയ കാണികൾ തുടക്കം മുതൽ യു.എ.ഇയുടെ വിജയത്തിനായി കൈയടിച്ചെങ്കിലും ആശ്വാസ ഗോൾ പോലും കണ്ടെത്താനാവാത്തതിൽ മനംനൊന്ത് മടങ്ങുകയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോൾ വീണെങ്കിലും തങ്ങളുടെ ഇഷ് ട താരങ്ങളുടെ മാന്ത്രിക കാലുകൾ അവ തിരിച്ചടിക്കുമെന്ന് തന്നെ അവർ വിശ്വസിച്ചു. എന്നാൽ, രണ്ടാം പകുതിയിൽ രണ്ട് ഗോൾ കൂടി വഴങ്ങാനായിരുന്നു യു.എ.ഇ ടീമി െൻറ വിധി.
യു.എ.ഇ പൗരന്മാരും പ്രവാസികളും അടക്കം വൻ ജനക്കൂട്ടമാണ് യു.എ.ഇയെ പിന്തുണക്കാൻ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ എത്തിയിരുന്നത് . വൈകുന്നേരത്തോടെ നഗരത്തിൽ വലിയ ഗതാഗത തിരക്ക് അനുഭവപ്പെട്ടു. യു.എ.ഇയുടെ പതാക വീശിയും പതാക നിറമുള്ള വസ് ത്രങ്ങളണിഞ്ഞും നിരവധി പേരാണ് സ് റ്റേഡിയത്തിലെത്തിയത് . വാദ്യോപകരണങ്ങൾ വായിച്ചും ആവേശ വാക്യങ്ങൾ മുഴക്കിയും അവർ ടീമിനെ പ്രചോദിപ്പിച്ചെങ്കിലും കലാശക്കളിക്ക് യോഗ്യത നേടാനാവാതെ ഹൃദയത്തിൽ ചേർത്ത ടീം പുറത്തായതിൽ കണ്ണീരണിഞ്ഞ് അവർ മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
