ആഭരണങ്ങളിലും വിലപിടിച്ച ലോഹങ്ങളിലും ഒൗദ്യോഗിക മുദ്ര നിർബന്ധം
text_fieldsദുബൈ: യു.എ.ഇ മാർക്കറ്റിൽ വിൽപനക്കെത്തുന്ന ആഭരണങ്ങൾ, വിലകൂടിയ ലോഹങ്ങൾ, കല്ലുകൾ എന്നിവയിൽ ഒൗദ്യോഗിക മുദ്ര നിർബന്ധമാക്കി. രാജ്യത്തെ ഉപഭോക്താക്കളുടെ വിശ്വാസം വ ർധിപ്പിക്കുന്നതിന് വേണ്ടിയാണ് എമിറേറ്റ്സ്^സ്റ്റാൻഡേഡൈസേഷൻ മെട്രോളജി (എസ്മ) ഇതിനുള്ള നടപടി സ്വീകരിച്ചത്. മൂല്യമേറിയ കല്ലുകൾ, ലോഹങ്ങൾ എന്നിവയുടെ കച്ചവടത്തിലും അവയിലെ മുദ്രണത്തിലും മേൽനോട്ടമേർപ്പെടുത്തുന്നതിന് വിളക്കിച്ചേർക്കുന്ന വസ്തുക്കളുടെ ശതമാന നിരക്കിനും അതോറിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. സാമ്പത്തിക മന്ത്രിയും എസ്മ ചെയർമാനുമായ സുൽത്താൻ ബിൻ സഇൗദ് ആൽ മൻസൂറിയുടെ അധ്യക്ഷതയിൽ നടന്ന എസ്മ ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. യു.എ.ഇ ഫെഡറൽ നിയമ പ്രകാരം സ്വർണം, ആഭരണം എന്നിവയുടെ ഭാരം വർധിപ്പിക്കുന്നതിന് വേണ്ടി വിളക്കി ചേർക്കുന്ന വസ്തുക്കൾ ഉപയോഗിക്കുന്നത് തടയപ്പെട്ടിട്ടുണ്ട്.
സൗന്ദര്യവർധക വസ്തുക്കൾ, രാസവസ്തുക്കൾ, എണ്ണ, വാതകം മേഖലകളിലെ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് എസ്മ ഡയറക്ടർ ബോർഡ് 16 മാനദണ്ഡങ്ങൾ അംഗീകരിക്കുകയും ചെയ്തു. യു.എ.ഇ മാർക്കറ്റിലെ ഉൽപന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും ഉപഭോക്താക്കളുെട അവകാശം സംരക്ഷിക്കുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥ ശാക്തീകരിക്കുന്നതിനും വേണ്ടിയാണിത്. മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ തദ്ദേശീയ, അന്തർദേശീയ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്വർണാഭരണങ്ങളിലും വിലകൂടിയ ലോഹങ്ങളിലും ഒൗദ്യോഗിക മുദ്ര പതിപ്പിക്കുന്നത് ഉപഭോക്താക്കളെയും കച്ചവടക്കാരെയും തട്ടിപ്പുകളിൽ പെടാതെ സംരക്ഷിക്കുമെന്ന് സുൽത്താൻ ബിൻ സഇൗദ് ആൽ മൻസൂറി പറഞ്ഞു. ലോഹങ്ങളുടെ സംശുദ്ധതയെ കുറിച്ചുള്ള വിശ്വാസ്യത വർധിക്കും. വിളക്കി ചേർത്ത ആഭരണങ്ങളിൽ മൂല്യമേറിയ ലോഹങ്ങളുടെ അളവ് എത്രയെന്ന് മനസ്സിലാക്കാനും ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
