ഒട്ടക ഒാട്ട മത്സരം ശൈഖ് ഹംദാൻ ഉദ്ഘാടനം ചെയ്തു
text_fieldsദുബൈ: അറബ് ജനതയുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒട്ടക സ്നേഹത്തിെൻറയും ആവേശത്തി െൻറയും പ്രകടനമായ രണ്ടാമത് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ഒട്ട ക ഒാട്ട മത്സരത്തിന് തുടക്കമായി. അൽ മർമൂം സ്മാർട്ട് കാമൽ റേസിങ് ട്രാക്കിൽ നടന്ന ഉദ്ഘാടനത്തിന് മത്സര രക്ഷാധികാരിയായ ദുബൈ കിരീടാവകാശി നേരിെട്ടത്തി. അറേബ്യൻ ഒട്ടകങ്ങളുടെ പരിചരണവും പരമ്പരാഗത കായിക പരിപാടികളും സംബന്ധിച്ച് പുതുതലമുറയിൽ താൽപര്യം ഉറപ്പാക്കുവാൻ ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.
ജനറൽ മാനേജറും സി.ഇ.ഒയുമായ അലി സഇൗദ് ബിൻ സറൂദിെൻറ നേതൃത്വത്തിൽ പുത്തൻ സാേങ്കതിക വിദ്യകളുടെ സമ്പൂർണ പിന്തുണയോടെയാണ് ക്ലബ് മത്സരം നടത്തുന്നത്. മത്സരത്തിൽ കൃത്രിമം നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനാവശ്യമായ മുൻകരുതലുകളും കൈക്കൊണ്ടിട്ടുണ്ട്. ആദ്യ ദിവസം ഗോത്രവർക്കാരുടെ ഹഖാഖ ഇനത്തിൽപ്പെട്ട രണ്ടുവയസിൽ താഴെയുള്ള ഒട്ടകങ്ങളുടെ നാലു കിലോമീറ്റർ ഒാട്ടമായിരുന്നു ആദ്യ ഇനം. മുബാറക് ഫഹീദ് നാസിർ അൽ അജാമിയുടെ അൽ സുമൈദീ എന്ന ഒട്ടകം ഒന്നാം സ്ഥാനം നേടി. ലക്ഷ്വറി കാറുകൾ, അലങ്കാര വാൾ, റൈഫിൾ, ലക്ഷക്കണക്കിന് ദിർഹം എന്നിങ്ങനെയാണ് സമ്മാനങ്ങൾ. ഫെബ്രുവരി മൂന്നിന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
