രണ്ട് വർഷമായി കടലിൽ കുടുങ്ങിക്കിടക്കുന്ന 40 കപ്പൽജീവനക്കാർ കരയിലേക്ക്
text_fieldsഉമ്മുൽഖുവൈൻ: രണ്ട് വർഷത്തിലധികമായി കടലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ ഉ ൾപ്പെടെയുള്ള 40 കപ്പൽജീവനക്കാർ ജീവിതക്കരയണയുന്നു. ശമ്പളവും മതിയായ ആഹാരവും ചിക ിത്സയും ലഭിക്കാതെ ദുരിതത്തിലായിരുന്ന ഇവർ അടുത്തയാഴ്ചയോടെ കരയിലെത്തും. ജീവനക്കാരുടെ പാസ്പോർട്ടുകൾ തൊഴിലുടമയുടെ കൈവശമായിരുന്നതിനാലുള്ള നിയമപ്രശ്നങ്ങൾ കാരണമായിരുന്നു ഇവർക്ക് കപ്പൽ വിട്ട് യു.എ.ഇയിൽ പ്രവേശിക്കാൻ സാധിക്കാതിരുന്നത്. ഇവരുടെ മോചനത്തിന് ജീവകാരുണ്യ പ്രവർത്തകർ ആഗോളതലത്തിൽ നടത്തിയ നീക്കമാണ് ഒടുവിൽ പ്രശ്നപരിഹാരത്തിലേക്ക് നയിച്ചതെന്ന് ‘ദ നാഷനൽ’ റിപ്പോർട്ട് ചെയ്തു. കപ്പൽജീവനക്കാരുടെ രേഖകൾ ശരിയാക്കി അവരെ നാട്ടിലയക്കുന്നതിനുള്ള ചെലവ് കണ്ടെത്താൻ നടത്തിയ ധനശേഖരണത്തിൽ 147,000 ദിർഹം സമാഹരിക്കാൻ സാധിച്ചു.
ഇൻറർനാഷനൽ സീഫെറേഴ്സ് വെൽഫയർ ആൻഡ് അസിസ്റ്റൻസ് നെറ്റ്വർക്കും ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ മിഷൻ ടു സീഫെറേഴ്സുമാണ് ഇതിനായി ധനസമാഹരണം നടത്തിയത്. ഉമ്മുൽഖുെവെനിൽനിന്ന് 50 കിലോമീറ്റർ അകലെയാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. ഇന്ത്യക്കാർക്ക് പുറമെ സുഡാൻ, താൻസാനിയ, എരിത്രിയ, ഫിലിപ്പീൻസ്, എത്യോപ്യ രാജ്യങ്ങളിലുള്ളവരാണ് കപ്പലിലുള്ളത്. ചോറും പരിപ്പും കഴിച്ചും പരിമിതമായ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചുമാണ് ഇവർ ഇതു വരെ അതിജീവിച്ചത്. തങ്ങളൂടെ ദുരിതം വിവരിച്ച് കപ്പൽജീവനക്കാർ വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. യു.എ.ഇയുടെ സമുദ്രപരിധിയിൽ ഒാടുന്ന കപ്പലുകളിലെ ജീവനക്കാരുടെ ശമ്പളകുടിശ്ശികക്ക് ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ 2018ൽ നിർബന്ധിത ഇൻഷുറൻസ് ഏർപ്പെടുത്തി നിയമം പാസാക്കിയിരുന്നു. ഇതിന് ശേഷം ഇത്തരത്തിലുള്ള കേസുകൾ കുറഞ്ഞതായി ഇൻറർനാഷനൽ ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
