ഷാർജ ഫ്രീസോൺ അതോറിറ്റി രൂപവത്കരിച്ചു
text_fieldsഷാർജ: ഷാർജ എമിറേറ്റിൽ ഷാർജ ഒയാസിസ് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ (എ.ഒ.ടി.െഎ) എന് ന പേരിൽ ഫ്രീസോൺ അതോറിറ്റി രൂപവത്കരിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാര ിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി ഉത്തരവ് പുറപ്പെടുവിച്ചു. ഷാർജ സർവകലാശാല പൂർണമായും ഇൗ ഫ്രീസോൺ അതോറിറ്റിക്ക് കീഴിലായിരിക്കും. പ്രാേദശികമായ എല്ലാ നികുതികളിൽനിന്നും ചാർജുകളിൽനിന്നും അതോറിറ്റിയെ ഒഴിവാക്കിയിട്ടുണ്ട്.
പുതിയ രീതികളും നവീന ആശയങ്ങളും ആവിഷ്കരിക്കുന്നതിനുള്ള ശാസ്ത്ര ഗവേഷണങ്ങൾക്ക് നടപടി സ്വീകരിക്കുക, വൈജ്ഞാനിക സാമ്പത്തിക പദ്ധതികൾ വികസിപ്പിക്കുക, സർവകലാശാലകളുമായി പങ്കാളിത്തമുണ്ടാക്കുക, വിദ്യാഭ്യാസ^പരിശീലന പരിപാടികൾ ശിപാർശ ചെയ്യുക, ശാസ്ത്ര ഗവേഷണത്തിന് വിദ്യാർഥികളെയും ഗവേഷകരെയും േപ്രാത്സാഹിപ്പിക്കുക, അതോറിറ്റിയിൽ നിക്ഷേപം നടത്താൻ കമ്പനികളെയും ആഗോള കേന്ദ്രങ്ങളെയും പ്രോത്സാഹിപ്പിക്കുക, സാേങ്കതികവിദ്യ, വിദ്യാഭ്യാസം, സർഗാത്മക ശാസ്ത്രം എന്നിവ വികസിപ്പിക്കുക തുടങ്ങിയവ ഫ്രീസോൺ അതോറിറ്റിയുടെ ലക്ഷ്യങ്ങളാണ്. ഫ്രീസോൺ അതോറിറ്റിയിൽ പ്രവർത്തിക്കുന്ന കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, ജീവനക്കാർ എന്നിവരുടെ അതോറിറ്റിക്ക് അകത്തെ ബിസിനസുകൾക്ക് 50 വർഷത്തേക്ക് എമിറേറ്റിലെ നികുതികളിൽനിന്ന് ഇളവ് നൽകും. 50 വർഷത്തേക്ക് കൂടി ഇൗ ഇളവ് പുതുക്കി കിട്ടാനും അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
