Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​ട​ക്ക​ൻ...

വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ലെ വൈ​ദ്യു​തി നി​ര​ക്ക് 40 ശതമാനം കു​റ​ച്ചു

text_fields
bookmark_border
വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ലെ വൈ​ദ്യു​തി  നി​ര​ക്ക് 40 ശതമാനം കു​റ​ച്ചു
cancel

ദു​ബൈ: യു.​എ.​ഇ വ​ട​ക്ക​ന്‍ എ​മി​റേ​റ്റു​ക​ളി​ലെ വൈ​ദ്യു​തി നി​ര​ക്ക് 40 ശ​ത​മാ​നം വെ​ട്ടി​കു​റ​ച്ചു. കി​ലോ​ വാ​ട്ടി​ന് 45 ഫി​ല്‍സ് ഈ​ടാ​ക്കി​യി​രു​ന്ന​ത് 28 ഫി​ല്‍സാ​യി കു​റ​യും. നാ​ല് എ​മി​റേ​റ്റു​ക​ളി​ലെ പ്ര​വാ​സി​ക​ള​ട​ക്കം പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പേ​ര്‍ക്ക് ഈ ​ഇ​ള​വ് ആ​ശ്വാ​സ​മാ​കും. അ​ജ്മാ​ന്‍, ഉ​മ്മു​ല്‍ഖു​വൈ​ന്‍, റാ​സ​ല്‍ഖൈ​മ, ഫു​ജൈ​റ എ​മി​റേ​റ്റു​ക​ളി​ലെ 53,000 താ​മ​സ​യി​ട​ങ്ങ​ള്‍ക്ക് വൈ​ദ്യു​തി നി​ര​ക്കി​ലെ ഇ​ള​വ് ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്ന് ഫെ​ഡ​റ​ല്‍ ഇ​ല​ക്ട്രി​സി​റ്റി ആ​ന്‍ഡ് വാ​ട്ട​ര്‍ അ​തോ​റി​റ്റി അ​റി​യി​ച്ചു. ഫ്രീ​ഹോ​ള്‍ഡ് കെ​ട്ടി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന പ്ര​വാ​സി​ക​ള്‍ക്കും സ്വ​ദേ​ശി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ക്കും അ​ടു​ത്ത​മാ​സം മു​ത​ല്‍ വൈ​ദ്യു​തി ചാ​ര്‍ജ് കു​റ​യും.

കി​ലോ​വാ​ട്ടി​ന് 45 ഫി​ല്‍സ് ന​ല്‍കി​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​നി 28 ഫി​ല്‍സ് ന​ല്‍കി​യാ​ല്‍ മ​തി. പ​ര​മാ​വ​ധി 2000 കി​ലോ​വാ​ട്ട് വ​രെ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്കാ​ണ് ഈ ​നി​ര​ക്ക്. ഇ​തി​ല്‍ 23 ഫി​ല്‍സ് വൈ​ദ്യു​തി നി​ര​ക്കും 5 ഫി​ല്‍സ് സേ​വ​ന നി​ര​ക്കു​മാ​യി​രി​ക്കും. 70 ശ​ത​മാ​നം ഉ​പ​ഭോ​ക്താ​ക്ക​ളും ഈ ​സ്ലാ​ബി​ന് കീ​ഴി​ല്‍ വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്. ര​ണ്ടാ​യി​രം കി​ലോ​വാ​ട്ടി​ന് മു​ക​ളി​ല്‍ നാ​ലാ​യി​രം കി​ലോ​വാ​ട്ട് വ​രെ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്ക് കി​ലോ​വാ​ട്ടി​ന് 37 ഫി​ല്‍സും നാ​ലാ​യി​ര​ത്തി ഒ​ന്ന് മു​ത​ല്‍ 6000 കി​ലോ​വാ​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്ക് കി​ലോ​വാ​ട്ടി​ന് 47 ഫി​ല്‍സും ഈ​ടാ​ക്കും. സ​ഹി​ഷ്ണു​താ വ​ര്‍ഷ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ക്ക് ന​ല്‍കു​ന്ന സ​മ്മാ​ന​മാ​ണി​തെ​ന്ന് ഫേ​വ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ മു​ഹ​മ്മ​ദ് സാ​ലി​ഹ് പ​റ​ഞ്ഞു. എ​ന്നാ​ല്‍, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് ഈ​ടാ​ക്കി വ​രു​ന്ന കി​ലോ​വാ​ട്ടി​ന് 45 ഫി​ല്‍സ് എ​ന്ന നി​ര​ക്ക് തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story