ശൈഖ് ഹംദാൻ ഒട്ടക ഒാട്ട മത്സരങ്ങൾക്ക് ഇന്നു തുടക്കം
text_fieldsദുബൈ: 950 ലക്ഷം ദിർഹം സമ്മാനത്തുക നൽകുന്ന, ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമിെൻറ നാമധേയത്തിലുള്ള രണ്ടാമത് അറേബ്യൻ ഒട്ടക ഒാട്ട ഉത്സവത്തിന് ഇന്ന് തുടക്കമാവും. ശൈഖുമാരുടെയും ഗോത്രവർഗങ്ങളുടെയും വിവിധ ഇനം ഒട്ടകങ്ങൾക്കായി നാലു കിലോമീറ്റർ, അഞ്ചു കിലോമീറ്റർ, ആറു കിലോമീറ്റർ, എട്ടു കിലോമീറ്റർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മത്സരം. അൽ മർമൂം സ്മാർട്ട് കാമൽ റേസിങ് ട്രാക്കിൽ പുലർച്ചെയും ഉച്ചക്കു ശേഷവുമാണ് മത്സരങ്ങൾ നടക്കുക. ദേശീയ ദിന ഒട്ടക മാരത്തോൺ ഫെബ്രുവരി രണ്ടിനാണ്. സമാപന പരിപാടിയിൽ ശൈഖ് ഹംദാൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
