ചെട്ടിക്കുളങ്ങര മഹോത്സവം അജ്മാനിൽ
text_fieldsഅജ്മാൻ: ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി നടത്തിവരാറുള്ള മ ഹോൽസവം, ഈ മാസം 24,25 തീയതികളിൽ തന്ത്രി മുഖ്യന് കല്ലംപള്ളി ഇല്ലത്ത് ബ്രഹ്മശ്രീ വാമനന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ അജ്മാൻ ഇൻഡ്യൻ അസ്സോസിയേഷൻ ഹാളിൽ നടക്കും. ചെട്ടികുളങ്ങര ഭഗവതി ഭക്തകൂട്ടായ്മയായ ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതിയുടെ കലാകാരന്മാരാണ് കുത്തിയോട്ട പാട്ടിനും ചുവടിനും നേതൃത്വം നൽകുക. യുനെസ്കോ ലോകപൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച അംബരചുംബികളായ കെട്ടുകാഴ്ചകളുടെ മാതൃകയുമൊരുക്കും. 24-ന് വൈകിട്ട് 6 മണിയ്ക്ക് ഭഗവതി പൂജ,സംഗീതാർച്ചന, സേവ എന്നിവ നടക്കും. 10 മണിക്കാണ് അത്താഴസദ്യ. 25ന് രാവിലെ 5മണിക്ക് ഗണപതിഹോമത്തോടെ തുടക്കം. ഏഴു മണിയ്ക്ക് ലളിതാസഹസ്രനാമ അർച്ചന. ഒമ്പതുമണിക്ക് കുത്തിയോട്ട ആചാര്യൻ സുരേഷ്കുമാറിെൻറ നേതൃത്വത്തിൽ കുത്തിയോട്ട പാട്ടും ചുവടും. രാവിലെ 10.00 മണി മുതൽ ചെട്ടികുളങ്ങര കുതിരക്കഞ്ഞിയെ അനുസ്മരിപ്പിക്കുന്ന വിഭവസമൃദ്ധമായ കഞ്ഞി സദ്യ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
