ദുബൈ ഹെൽത് ഫോറത്തിൽ താരമായി ശൈലജ ടീച്ചർ
text_fieldsദുബൈ: അറബ് മേഖലയിലെ സുപ്രധാന ആരോഗ്യ ഉച്ചകോടിയായ ദുബൈ ഹെൽത്ഫോറത്തിെൻറ രണ് ടാം നാളിൽ സംഘാടകരെയും പ്രതിനിധികളെയും വിസ്മയിപ്പിച്ചത് ദുരന്തവേളയെ മറികടന് ന കേരളത്തിെൻറ ആരോഗ്യ മാതൃക. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ വാക്കുകൾ വിദേശ മേഖലകളിൽ നിന്നുള്ള ആരോഗ്യവിദഗ്ധരും സ്വദേശികളും ഏറെ താൽപര്യപൂർവമാണ് കേട്ടിരുന്നത്. കേരളം ഒന്നിച്ചു നിന്നാണ് പ്രതിസന്ധികളെ നേരിട്ടതെന്ന് മന്ത്രി വ്യക്തമാക്കി.
പ്രളയ കാലത്തും അതിനു മുൻപ് നിപ്പ ൈവറസ് പടർന്നു പിടിച്ചപ്പോഴും രോഗ നിർണയം നടത്തുന്നതിലും പകരുന്നത് തടയുന്നതിലും സാധ്യായ മാർഗങ്ങളെല്ലാം ആേരാഗ്യവകുപ്പ് സ്വീകരിച്ചിരുന്നതായും മന്ത്രി പറഞ്ഞു. പ്രഭാഷണ ശേഷം മന്ത്രിയുമൊന്നിച്ച് ഫോേട്ടാ എടുക്കുവാൻ നിരവധി പ്രതിനിധികളും മലയാളികളായ ആരോഗ്യ പ്രവർത്തകരും എത്തി. ആരോഗ്യ രംഗത്തെ ഉഭയകക്ഷി സഹകരണം സംബന്ധിച്ച് യു.എ.ഇ ആരോഗ്യമന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഉവൈസുമായി മന്ത്രി നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. നാദൽ ഹമറിലെ ആരോഗ്യ കേന്ദ്രവും മന്ത്രി സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
