െഎ.എ.എ വേള്‍ഡ് കോണ്‍ഗ്രസ്സ് സന്ദേശവുമായി ദുബൈയിൽ റോഡ് ഷോ
text_fieldsദുബൈ: പരസ്യ^മാധ്യമ വാണിജ്യ മേഖലയുടെ ആഗോള സമ്മേളനമായി അടുത്തമാസം കൊച്ചിയില്‍ ഇ ൻറര്നാഷണല് അഡ്വര്‍ടൈസിങ്ങ് അസോസിയേഷൻ (ഐ.എ.എ) ഒരുക്കുന്ന 44-ാമത് വേള്‍ഡ് കോൺഗ്രസിന െ പരിചയപ്പെടുത്താൻ ദുബൈയില്‍ റോഡ് ഷോ സംഘടിപ്പിച്ചു. ഐ.എ.എ അസോസിയേഷന് മിഡില്‍ ഈസ്റ്റ് ചാപ്ററർ ഹോട്ടല്‍ സ്റ്റീഗന്‍ബര്‍ഗില്‍ ഒരുക്കിയ പരിപാടിയില്‍ വ്യാപാര വാണിജ്യ, പരസ്യമേഖലയിലെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു. ഇന്ത്യയില്‍ ആദ്യമായി എത്തുന്ന വേള്‍ഡ് കോണ്‍ഗ്രസ്സിന്റെ രൂപരേഖ ഐ.എ.എ ചെയര്‍മാനും പ്രസിഡണ്ടുമായ ശ്രീനിവാസന് സ്വാമി വിശദീകരിച്ചു. വാഷിങ്ടണ്‍, മോസ്കോ, ബെയ്ജിങ്ങ് എന്നിവിടങ്ങളിലെ സമ്മേളനങ്ങള്‍ക്ക് ശേഷമാണ് ഈ വര്‍ഷം ഇന്ത്യയെ വേദിയായി തെരഞ്ഞെടുത്തത്. കൊച്ചിയിലെ ലുലു ഇൻറര്‍നാഷണല്‍ കണ്വെന്ഷന് സെൻററില്‍ ഫെബ്രുവരി 20 മുതല്‍ 22 വരെയാണ് സമ്മേളനം. പരസ്യം , മാര്‍ക്കറ്റിങ്ങ് , മാധ്യമം തുടങ്ങിയ മേഖകളിലെ നൂതന പ്രവണതകള്‍ വേള്‍ഡ് കോണ്‍ഗ്രസ്സ് ചര്‍ച്ച ചെയ്യുമെന്ന് ശ്രീനിവാസന് സ്വാമി പറഞ്ഞു .
‘ബ്രാന്‍ഡ് ധര്‍മ്മ’എന്ന പ്രമേയത്തിലൂന്നിയാണ് സമ്മേളനമെന്ന് വേള്‍ഡ് കോണ്‍ഗ്രസ് മുന്‍ പ്രസിഡൻറും പ്ലാനിങ് ആൻറ് മാര്‍ക്കറ്റിങ് ചെയര്‍മാനുമായ രമേഷ് നാരായണ്‍ വിശദീകരിച്ചു. ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പ്രതിനിധികള്‍ സംബന്ധിക്കും. റിലയന്‍സ് ഇൻഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി, യൂനിലിവന് സി.ഇ.ഓ പോള്‍ പോള്ഡമാന്, ശ്രീ ശ്രീ രവിശങ്കര്‍, നന്ദന് നിലേകനി, അമിതാഭ് ബച്ചന്, ദീപിക പദുകോണ്‍ തുടങ്ങി നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. കേരളത്തിെൻറ ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്താനും സമ്മേളനം ഉപകരിക്കുമെന്ന് ഐ.എ.എ വൈസ് പ്രസിഡൻറും മാതൃഭൂമി ജോയിൻറ് മാനേജിങ്ങ് ഡയറകടറുമായ എം.വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. സമ്മേളന വേദിയാവുന്ന ലുലു കണ്വന്ഷന് സെൻററിലെ സൗകര്യങ്ങള്‍ ലുലു ഇൻറര്‍നാഷനല്‍ ചീഫ് കമ്യൂണിക്കേഷന്‍സ് ഓഫീസര്‍ വി.നന്ദകുമാര്‍ വിശദീകരിച്ചു. ഐ.എ.എ. മിഡില്‍ ഈസ്റ്റ് ഏരിയ ഡയറക്ടര്‍ സസാന്‍ സെയിദി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
