Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ജ്​​മാ​നി​ൽ...

അ​ജ്​​മാ​നി​ൽ പ​നി​ക്ക്​ കു​ത്തി​വെ​യ്​​പെ​ടു​ത്ത കു​ട്ടി മ​രി​ച്ചു; അ​ന്വേ​ഷ​ണം തു​ട​ങ്ങി

text_fields
bookmark_border
അ​ജ്​​മാ​നി​ൽ പ​നി​ക്ക്​  കു​ത്തി​വെ​യ്​​പെ​ടു​ത്ത കു​ട്ടി  മ​രി​ച്ചു; അ​ന്വേ​ഷ​ണം തു​ട​ങ്ങി
cancel

ദു​ബൈ: അ​ജ്​​മാ​നി​ൽ പ​നി പ്ര​തി​രോ​ധ കു​ത്തി​വെ​യ്​​പ്പെ​ടു​ത്ത കു​ട്ടി മ​രി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു. അ​ജ്​​മാ​നി​ലെ ഒ​രു സ​ർ​ക്കാ​ർ സ്​​കൂ​ളി​ൽ പ​ഠി​ക്കു​ന്ന ഏ​ഴ്​ വ​യ​സു​ള്ള ഇ​മി​റാ​ത്തി കു​ട്ടി​യാ​ണ്​ മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​ച​യാ​യി​രു​ന്നു സം​ഭ​വം. പ​ക​ൽ കു​ത്തി​വെ​യ്​​പെ​ടു​ത്ത കു​ട്ടി സ​ന്ധ്യ​ക്കാ​ണ്​ മ​രി​ച്ച​ത്. പൊ​ലീ​സ്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി​യ കേ​സ്​ അ​ന്വേ​ഷി​ക്കാ​ൻ വി​ദ്യ​ഭ്യാ​സ വ​കു​പ്പു​മാ​യി ചേ​ർ​ന്ന്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക്ക​രി​ച്ചി​ട്ടു​മു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പി​ൽ നി​ന്നു​ള്ള ജീ​വ​ന​ക്കാ​രാ​ണ്​ സ്​​കൂ​ൾ ക്ലി​നി​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ മി​ക​ച്ച പ​രി​ശീ​ല​നം നേ​ടി​യ വി​ദ​ഗ്​​ധ​രാ​ണ്​ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നി​ട്ടും എ​ങ്ങ​നെ മ​ര​ണം സം​ഭ​വി​ച്ചു​വെ​ന്ന​താ​ണ്​ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story