എക്സലെൻഷ്യ 2019: ഹാദിയ ഇരുപതാം വാർഷികം സമാപിച്ചു
text_fieldsഅബൂദബി: ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി സംഘടന യായ ഹാദിയയുടെ ഇരുപതാം വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ സമാപിച്ചു. സമാപന സമ് മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ദാറുൽ ഹുദയും ഹാദിയയും നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരവും മഹത്തരവുമാണെന്നും ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് ഹാദിയയുടെ കൃത്യതയും ചടുലതയുമാർന്ന പ്രവർത്തനങ്ങൾക്ക് കരുത്തു പകരേണ്ടത് നമ്മുടെ ബാധ്യതയാണെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രഫ. ഖാദർ മൊയ്തീൻ, ദാറുൽ ഹുദാ വൈസ് ചാൻസലർ ഡോ.ബഹാവുദ്ധീൻ മുഹമ്മദ് നദ്വി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
മതസ്ഥാപന നവീകരണവും മുൻഗണനാക്രമവും എന്ന വിഷയത്തിൽ ഡോ.സുബൈർ ഹുദവി ചേകന്നൂർ, സമകാലിക പണമിടപാടുകളുടെ കർമശാസ്ത്ര പരിപ്രേക്ഷ്യം എന്ന വിഷയത്തിൽ ഡോ.ജാഫർ ഹുദവി കൊളത്തൂർ എന്നിവർ ക്ലാസെടുത്തു. ഡോ.ഹാരിസ് ഹുദവി കുറ്റിപ്പുറം മുസ്ലിം നവോത്ഥാനം ചരിത്രം വർത്തമാനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ആദ്യ സെഷൻ യു.എ.ഇ സുന്നി കൗൺസിൽ പ്രസിഡൻറ് സയ്യിദ് പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. അബൂദബി സുന്നിസെൻറർ പ്രസിഡൻറ് ഡോ.അബ്ദുറഹ്മാൻ ഒളവട്ടൂർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെൻറർ സെക്രട്ടറി ഉസ്മാൻ കരപ്പാത്ത് ആശംസാപ്രസംഗം നടത്തി. അബൂദബി കെ.എം.സി.സി പ്രസിഡൻറ് ഷുക്കൂർ അലി കല്ലിങ്ങൽ, അഡ്വ. മുഹമ്മദ് കുഞ്ഞി, ഉസ്താദ് സഅദ് ഫൈസി, അബ്ദു സലാം ഓഴൂർ, ഹാദിയ നാഷണൽ കമ്മിറ്റി പ്രസിഡൻറ് എ.സി. ഇക്ബാൽ ഹുദവി, ശരീഫ് ഹുദവി പുതുപ്പറമ്പ്, അബൂബക്കർ ഹുദവി, സയ്യിദ് മുഹമ്മദ് ഫൈസൽ ഹുദവി, കരീം ഹാജി എന്നിവർ സംബന്ധിച്ചു. മജീദ് ഹുദവി, സിറാജ് ഹുദവി, അബ്ദുന്നാസർ ഹുദവി പയ്യനാട്, കെ പി എ വഹാബ് ഹുദവി, സുഹൈൽ ഹുദവി, സ്വാലിഹ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
