ദുബൈ കെയേഴ്സിെൻറ സ്റ്റെം പ്രോഗ്രാമിന് യു.എ.ഇ എക്സ്ചേഞ്ചിെൻറ പത്ത് ലക്ഷം ദിർഹം
text_fieldsദുബൈ: യുഗാണ്ടയിലെ പെൺകുട്ടികളിൽ ശാസ്ത്രം^സാേങ്കതികവിദ്യ^എൻജിനീയറിങ്^ഗണി ത (സ്റ്റെം) വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മുഹമ്മദ് ബിൻ റാ ശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവിെൻറ ഭാഗമായി ദുബൈ കെയേഴ്സിന് യു.എ.ഇ എക്സ്ചേഞ്ച് പത്ത് ലക്ഷം ദിർഹം സംഭാവന നൽകി. വികസ്വര രാജ്യങ്ങളിൽ അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട കുട്ടികളുെടയും യുവാക്കളുടെയും ജീവിതം മാറ്റിയെടുക്കുന്നതിനുള്ള ദുബൈ കെയേഴ്സിെൻറ ദൗത്യത്തിന് 2017ൽ യു.എ.ഇ എക്സ്ചേഞ്ച് പ്രഖ്യാപിച്ച പിന്തുണയുടെ ഭാഗമായാണ് സംഭാവന.
യുഗാണ്ടയിലെ പെൺകുട്ടികളിൽ സ്റ്റെം വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദുബൈ കെയേഴ്സിെൻറ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിൽ അഭിമാനമുണ്ടെന്ന് യു.എ.ഇ എക്സ്ചേഞ്ച് ഗ്രൂപ്പ് സി.ഇ.ഒ പ്രമോദ് മങ്ങാട്ട് പറഞ്ഞു. സാമൂഹികമായി ഉന്നതിയിലല്ലാത്ത സമൂഹങ്ങളിൽ ക്രിയാത്മക മാറ്റം സൃഷ്ടിക്കുകയെന്ന യു.എ.ഇ എക്സ്േചഞ്ചിെൻറ അജണ്ടയുമായി പാരസ്പര്യമുള്ളതാണ് ദുബൈ കെയേഴ്സിെൻറ യുഗാണ്ടയിലെ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അജ്ഞത നിർമാർജനം ചെയ്ത് സമൂഹങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോെടയുള്ള തങ്ങളുടെ പ്രയത്നങ്ങൾക്കുള്ള വലിയ പിന്തുണയാണ് യു.എ.ഇ എക്സ്ചേഞ്ച് നൽകിക്കൊണ്ടിരിക്കുന്നതെന്ന് ദുബൈ കെയേഴ്സ് സി.ഇ.ഒ താരിഖ് മുഹമ്മദ് അൽ ജുർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
